ആ​ദി​വാ​സി ക്ഷേ​മത്തിനായി സർക്കാർ കരുതൽ; ആ​ദി​വാ​സി ഊ​രു​ക​ളി​ൽ റേ​ഷ​ൻക​ട ഇനി വീട്ടിലെത്തും

കോ​ത​മം​ഗ​ലം: ആ​ദി​വാ​സി ഊ​രു​ക​ളി​ൽ റേ​ഷ​ൻ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ ക​ട പ​ദ്ധ​തി മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പൂ​യം​കു​ട്ടി റേ​ഷ​ൻ ക​ട പ​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ദി​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദി​വാ​സി ഊ​രു​ക​ളി​ൽ നേ​രി​ട്ട് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ൽ കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ വാ​രി​യം, ഉ​റി​യം​പെ​ട്ടി, തേ​ര എ​ന്നീ കോ​ള​നി​ക​ളി​ൽ നേ​രി​ട്ട് റേ​ഷ​ൻ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്.

കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യാ ലാ​ലു, ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ അം​ഗം ബി. ​രാ​ജേ​ന്ദ്ര​ൻ, റേ​ഷ​നിം​ഗ് ക​ട്രോ​ള​ർ ആ​ർ. മീ​ന, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ, ജ്യോ​തി കൃ​ഷ്ണ, ജി​ല്ലാ പ​ട്ടി​ക​വ​ർ​ഗ ഓ​ഫീ​സ​ർ ജി. ​അ​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​കെ. ബൈ​ജു, കാ​ന്തി വെ​ള്ള​ക​യ്യ​ൻ, ഫ്രാ​ൻ​സി​സ് ആ​ന്‍റ​ണി, രാ​ഷ്ട്രീ​യ നേ​താ​ക്ക​ളാ​യ വി.​വി. ജോ​ണി, ടി.​സി. ജോ​യ്, എം.​എ​സ്. എ​ൽ​ദോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment