അ​ഫ്ഗാ​ൻ പാ​ർ​ക്കു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് “നോ ​എ​ൻ​ട്രി’; ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി താ​ലി​ബാ​ൻ സ​ദാ​ചാ​ര​മ​ന്ത്രാ​ല​യം


കാ​ബൂ​ൾ: അ​ഫ്ഗാ​നി​ൽ പൊ​തു​പാ​ർ​ക്കു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കു പ്ര​വേ​ശ​നം വി​ല​ക്കി താ​ലി​ബാ​ൻ. താ​ലി​ബാ​ന്‍റെ സ​ദാ​ചാ​ര​മ​ന്ത്രാ​ല​യം വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് കാ​ബൂ​ളി​ലെ പാ​ർ​ക്കു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കു പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചു.

സ്ത്രീ​ക​ളെ പാ​ർ​ക്കു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് താ​ലി​ബാ​ൻ വ​ക്താ​വ് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​റ്റേ​ഴ്‌​സി​നോ​ട് പ​റ​ഞ്ഞു. 

കാ​ബൂ​ളി​ലെ ഒ​രു അ​മ്യൂ​സ്‌​മെ​ന്‍റ് പ​ർ​ക്കി​ലെ​ത്തി​യ സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​തെ താ​ലി​ബാ​ൻ തി​രി​ച്ച​യ​ച്ചു. കു​ട്ടി​ക​ളോ​ടൊ​പ്പം പാ​ർ​ക്കി​ലെ​ത്തി​യ സ്ത്രീ​ക​ൾ​ക്കും പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചു.

ത​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ ജീ​വി​ത​ത്തി​ൽ ന​ല്ല​തൊ​ന്നും കാ​ണാ​ത്ത​വ​രാ​ണെ​ന്നും അ​വ​ർ​ക്കു വി​നോ​ദ​വും ക​ളി​ക​ളും ആ​വ​ശ്യ​മാ​ണെ​ന്നും അ​തു​കൊ​ണ്ടു കു​ട്ടി​ക​ളു​മാ​യി വ​രു​ന്ന അ​മ്മ​മാ​രെ​യെ​ങ്കി​ലും പാ​ർ​ക്കി​ൽ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മെ​ന്നും സ്ത്രീ​ക​ൾ റോ​യി​റ്റേ​ഴ്‌​സി​നോ​ട് പ​റ​ഞ്ഞു.

സ്ത്രീ​ക​ൾ​ക്കു പാ​ർ​ക്കി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​രു​തെ​ന്ന് താ​ലി​ബാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദ്ദേ​ശ​മു​ണ്ടെ​ന്ന് പാ​ർ​ക്ക് ഓ​പ്പ​റേ​റ്റ​ർ​മാ​ർ പ​റ​ഞ്ഞ​താ​യും റോ​യി​റ്റേ​ഴ്‌​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

താ​ലി​ബാ​ൻ അ​ഫ്‌​ഗാ​നി​സ്ഥാ​നി​ൽ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത ശേ​ഷം മു​ഖം മ​റ​യ്‌​ക്കാ​തെ സ്ത്രീ​ക​ളെ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്ക​രു​ത് എ​ന്ന​തു​ൾ​പ്പെ​ടെ നി​ര​വ​ധി നി​യ​ന്ത്ര​ണ​ങ്ങ​ൾ താ​ലി​ബാ​ൻ സ​ദാ​ചാ​ര​മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment