അ​ഗ​സ്ത്യാ​ര്‍​കൂ​ടം സ​ന്ദ​ര്‍​ശ​നം ;ട്ര​ക്കിം​ഗ് പാ​സു​ക​ള്‍​ക്ക് ബു​ക്കിം​ഗ് എട്ടു മു​ത​ല്‍; 14 മു​ത​ല്‍ ഫെ​ബ്രു​വ​രി 18 വ​രെ​യാ​ണ് അ​ഗ​സ്ത്യാ​ർ​കൂ​ട ട്ര​ക്കിം​ഗ്

പേ​രൂ​ർ​ക്ക​ട: അ​ഗ​സ്ത്യാ​ര്‍​കൂ​ടം ട്ര​ക്കിം​ഗി​നു​ള്ള സ​ന്ദ​ര്‍​ശ​ന പാ​സു​ക​ള്‍​ക്ക് ഈ ​മാ​സം എ​ട്ടു മു​ത​ല്‍ അ​പേ​ക്ഷി​ക്കാം. ജ​നു​വ​രി 14 മു​ത​ല്‍ ഫെ​ബ്രു​വ​രി 18 വ​രെ​യാ​ണ് അ​ഗ​സ്ത്യാ​ർ​കൂ​ട ട്ര​ക്കിം​ഗ്. പ​ര​മാ​വ​ധി 100 പേ​ര്‍​ക്കു​മാ​ത്ര​മേ ഒ​രു ദി​വ​സം പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. സ​ന്ദ​ര്‍​ശ​ന പാ​സ്സു​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​നാ​യോ അ​ക്ഷ​യ​കേ​ന്ദ്രം മു​ഖേ​ന​യോ അ​പേ​ക്ഷി​ക്കാം. വ​നം വ​കു​പ്പി​ന്‍റെ ഓ​ദ്യോ​ഗി​ക സൈ​റ്റാ​യ www. forest.kerala. gov.in അ​ല്ലെ​ങ്കി​ല്‍ service online. gov.in/trekking സ​ന്ദ​ര്‍​ശി​ച്ച് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്. ബു​ക്കിം​ഗ് സൗ​ക​ര്യം എ​ട്ടി​ന് രാ​വി​ലെ 11 മു​ത​ല്‍ ല​ഭ്യ​മാ​കും.

അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ന്‍ എ​ത്തു​ന്ന​വ​ര്‍ അ​വ​രു​ടേ​യും ടീം ​അം​ഗ​ങ്ങ​ളു​ടെ​യും ഫോ​ട്ടോ പ​തി​പ്പി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പു​കൂ​ടി കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്. ട്ര​ക്കിം​ഗി​ല്‍ പ​ങ്കെ​ടു​ക്കു ക്കു​ന്ന​വ​രു​ടെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ന​മ്പ​ര്‍ ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. പ​ര​മാ​വ​ധി 10 ആ​ളു​ക​ളെ മാ​ത്ര​മേ ഒ​രു ടി​ക്ക​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക​യു​ള്ളു. ഒ​രാ​ള്‍​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക് 1,100/ രൂ​പ​യാ​ണ്. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍ മു​ഖേ​ന ബു​ക്ക് ചെ​യ്യു​മ്പോ​ള്‍ അ​ഞ്ചു​പേ​ര്‍ വ​രെ​യു​ള​ള ടി​ക്ക​റ്റി​ന് – 50/ രൂ​പ​യും 10 പേ​ർ വ​രെ​യു​ള്ള ടി​ക്ക​റ്റി​ന് 70/- രൂ​പ​യും അ​ധി​ക​മാ​യി ന​ല്‍​കേ​ണ്ടി​വ​രും.

14 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. ടി​ക്ക​റ്റ് പ്രി​ന്‍റ് ഔ​ട്ടി​ന്‍റെ പ​ക​ര്‍​പ്പും ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന്‍റെ അ​സ​ലും സ​ഹി​തം ബോ​ണ​ക്കാ​ടു​ള്ള ഫോ​റ​സ്റ്റ് പി​ക്ക​റ്റ് സ്റ്റേ​ഷ​നി​ല്‍ ട്ര​ക്കിം​ഗ് ദി​വ​സം രാ​വി​ലെ ഏഴിന് ത​ന്നെ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്. ഒ​രു ടി​ക്ക​റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട ഒ​രാ​ളെ​ങ്കി​ലും ടി​ക്ക​റ്റ് പ്രി​ന്‍റ് ഔ​ട്ടി​നോ​ടൊ​പ്പ​മു​ള്ള സ​ത്യ​പ്ര​സ്താ​വ​ന ഒ​പ്പി​ട്ട് ന​ൽ​ക​ണം. 10 പേ​ര​ട​ങ്ങു​ന്ന ഓ​രോ ഗ്രൂ​പ്പി​നും ഒ​രു ഗൈ​ഡി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കും. സ​ന്ദ​ര്‍​ശ​ക​ര്‍ പൂ​ജാ​ദ്ര​വ്യ​ങ്ങ​ള്‍, പ്ലാ​സ്റ്റി​ക്, മ​ദ്യം, മ​റ്റ് ല​ഹ​രി എ​ന്നി​വ കൊ​ണ്ടു​പോ​കു​ന്ന​ത് ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

വ​ന​ത്തി​നു​ള്ളി​ല്‍ പു​ക​വ​ലി, ഭ​ക്ഷ​ണം പാ​കം ചെ​യ്യ​ല്‍ എ​ന്നി​വ​യും അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. നി​രോ​ധ​നം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ പി​ഴ​യ​ട​ക്ക​മു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. സ​ന്ദ​ര്‍​ശ​ക​രു​ടെ സൗ​ക​ര്യാ​ര്‍​ഥം ബോ​ണ​ക്കാ​ട്, അ​തി​രു​മ​ല എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ വ​നം വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ഇ​ക്കോ-​ഡെ​വ​ല​പ്പ്‌​മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ കാ​ന്‍റീനു​ക​ള്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് പി.​ടി.​പി ന​ഗ​റി​ലു​ള്ള തി​രു​വ​ന​ന്ത​പു​രം വെ​ല്‍​ഡ്‌​ലൈ​ഫ് വാ​ര്‍​ഡ​ന്‍റെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഫോ​ണ്‍: 0471 – 2360762.

Related posts