എ​ഐ ചി​ത്ര​ങ്ങ​ൾ…​ഇ​ര​യാ​യി രു​ക്മി​ണി വ​സ​ന്തും

സി​നി​മാ ലോ​ക​ത്തെ ന​ടു​ക്കി ഒ​രു ന​ടി​യു​ടെ കൂ​ടി വ്യാ​ജ എ​ഐ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ക​ണ്ണ​ട​ച്ച് തു​റ​ക്കു​ന്ന വേ​ഗ​ത​യി​ൽ വ​ള​രു​ന്ന ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ​ഐ) സാ​ങ്കേ​തി​ക​വി​ദ്യ സി​നി​മാ മേ​ഖ​ല​യി​ലെ താ​ര​ങ്ങ​ൾ​ക്ക് വ​ലി​യ രീ​തി​യി​ൽ ത​ല​വേ​ദ​ന​യാ​കു​ക​യാ​ണ്.

ത​ന്‍റെ പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന ബി​ക്കി​നി ചി​ത്ര​ങ്ങ​ൾ​ക്കും വീ​ഡി​യോ​യ്ക്കു​മെ​തി​രേ ക​ടു​ത്ത പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി രു​ക്മി​ണി വ​സ​ന്ത്. ഇ​ത്ത​ര​ത്തി​ൽ മോ​ർ​ഫ് ചെ​യ്ത​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ ഒ​ഫീ​ഷ്യ​ൽ എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ന​ടി ഈ ​വി​ഷ​യ​ത്തി​ൽ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്. “ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി എ​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ നി​ർ​മി​ച്ച്, എ​ന്‍റെ പേ​രി​ൽ ചി​ല വ്യാ​ജ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ദു​രു​പ​യോ​ഗം ചെ​യ്താ​ണ് ഇ​വ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ത് പൂ​ർ​ണ​മാ​യും തെ​റ്റാ​യ പ്ര​വ​ണ​ത​യാ​ണ്,’ -രു​ക്മി​ണി കു​റി​ച്ചു. ഇ​ത്ത​രം സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ സൈ​ബ​ർ ക്രൈം ​പോ​ലീ​സി​നെ​യും ബ​ന്ധ​പ്പെ​ട്ട മ​റ്റ് നി​യ​മ​വി​ദ​ഗ്ദ്ധ​രെ​യും സ​മീ​പി​ച്ച് വ​രി​ക​യാ​ണെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്ത് ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് വ​ലി​യ ആ​രാ​ധ​ക​വൃ​ന്ദ​ത്തെ സ്വ​ന്ത​മാ​ക്കി​യ ന​ടി​യാ​ണ് രു​ക്മി​ണി വ​സ​ന്ത്. സ​പ്ത സാ​ഗ​ര​ദാ​ചെ യെ​ല്ലോ ചി​ത്ര​ങ്ങ​ളി​ലെ പ്ര​ക​ട​നം താ​ര​ത്തെ ഏ​റെ പ്രി​യ​ങ്ക​രി​യാ​ക്കി​യി​രു​ന്നു. കാ​ന്താ​ര 2 എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ താ​രം ഇ​ന്ത്യ​യൊ​ട്ടാ​കെ പ്ര​ശ​സ്ത​യാ​യി. റി​ലീ​സി​നൊ​രു​ങ്ങു​ന്ന വ​ലി​യ പ്രോ​ജ​ക്റ്റു​ക​ളു​ടെ ഭാ​ഗ​മാ​യി നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് ഇ​ത്ത​ര​മൊ​രു സൈ​ബ​ർ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​ന്നി​രി​ക്കു​ന്ന​ത്.

താ​ര​ത്തി​ന്‍റെ പോ​സ്റ്റി​ന് താ​ഴെ നി​ര​വ​ധി ആ​രാ​ധ​ക​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​ണ് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്. ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​ത്ത​രം വ്യാ​ജ പ്രാ​ച​ര​ണ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യ​രു​തെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​രാ​ധ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

സ​മീ​പ​കാ​ല​ത്താ​യി സി​നി​മാ ന​ടി​മാ​രെ ല​ക്ഷ്യം​വ​ച്ചു​ള്ള ഇ​ത്ത​രം വ്യാ​ജ എ​ഐ ഫേ​ക്ക് ആ​ക്ര​മ​ണ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. മു​ന്പ് ര​ശ്മി​ക മ​ന്ദാ​ന, ക​ത്രീ​ന കെ​യ്ഫ്, ആ​ലി​യ ഭ​ട്ട് തു​ട​ങ്ങി​യ പ്ര​മു​ഖ ന​ടി​മാ​രു​ടെ വ്യാ​ജ ദീ​പ്ഫേ​ക്ക് വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ കേ​ന്ദ്ര സ​ർ​ക്കാ​രും ഐ​ടി മ​ന്ത്രാ​ല​യ​വും ക​ർ​ശ​ന മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും, സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യു​ള്ള വ്യാ​ജ ഉ​ള്ള​ട​ക്ക​ങ്ങ​ളു​ടെ നി​ർ​മാ​ണം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ർ​ച്ച വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തെ​യും സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യെ​യും ബാ​ധി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് മാ​റു​മ്പോ​ൾ ശ​ക്ത​മാ​യ നി​യ​മ​ങ്ങ​ൾ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന ച​ർ​ച്ച​ക​ൾ​ക്ക് രു​ക്മി​ണി വ​സ​ന്തി​ന്‍റെ പ്ര​തി​ക​ര​ണം വീ​ണ്ടും വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്. ഡി​ജി​റ്റ​ൽ സ്പേ​സു​ക​ളി​ൽ സെ​ലി​ബ്രി​റ്റി​ക​ൾ നേ​രി​ടു​ന്ന ഇ​ത്ത​രം സൈ​ബ​ർ അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ നി​യ​മ​പ​ര​മാ​യ നീ​ക്ക​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ ത​ന്നെ​യാ​ണ് ന​ടി​യു​ടെ തീ​രു​മാ​നം.

സൈ​ബ​ർ സെ​ല്ലി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ചി​ത്ര​ങ്ങ​ൾ​ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ഉ​ട​ൻ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment