അ​ല്ലു അ​ർ​ജു​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന ‘രാ​ക്ക’യി​ൽ ചെ​മ്പ​ൻ വി​നോ​ദ്

അ​ല്ലു അ​ർ​ജു​ൻ നാ​യ​ക​നാ​യി അ​റ്റ്‌​ലി സം​വി​ധാ​നം ചെ​യ്യു​ന്ന രാ​ക്ക എ​ന്ന ചി​ത്ര​ത്തി​ൽ ചെ​മ്പ​ൻ വി​നോ​ദ് ജോ​സ് . ചി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചെ​മ്പ​ൻ വി​നോ​ദ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചെ​മ്പ​ന്‍റെ തെ​ലു​ങ്ക് അ​ര​ങ്ങേ​റ്റ ചി​ത്രം​കൂ​ടി​യാ​ണ്. മ​ല​യാ​ള താ​രം ഫെ​മി​ന ജോ​ർ​ജും രാ​ക്ക​യി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ചെ​മ്പ​ൻ തി​ര​ക്ക​ഥ എ​ഴു​തി ഉ​ല്ലാ​സ് ചെ​മ്പ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഡി​സ്കോ​യി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ൽ ഫെ​മി​ന ജോ​ർ​ജ് എ​ത്തു​ന്നു​ണ്ട്. മേ​യ് 28ന് ​തി​യ​റ്റ​റി​ൽ എ​ത്തു​ന്ന ക​റ​ക്കം എ​ന്ന ചി​ത്ര​ത്തി​ലും ഫെ​മി​ന ആ​ണ് നാ​യി​ക. ത​മി​ഴി​ലും ക​ന്ന​ട​യി​ലും അ​ഭി​ന​യി​ച്ച ചെ​മ്പ​ൻ വി​നോ​ദി​ന്‍റെ ഇ​ടി​മ​ഴ കാ​റ്റ് ആ​ണ് അ​വ​സാ​ന​മാ​യി റി​ലീ​സ് ചെ​യ്ത മ​ല​യാ​ള ചി​ത്രം.

അ​തേ​സ​മ​യം അ​ല്ലു അ​ർ​ജു​ന്‍റെ അ​റ്റ്ലി​യു​ടെ​യും ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ചി​ത്ര​മാ​യ രാ​ക്ക​യി​ൽ മ​നു​ഷ്യ​മൃ​ഗം ആ​യി എ​ത്തു​ന്ന അ​ല്ലു​വി​ന്‍റെ ലു​ക്ക് വ​ൻ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. സ​ൺ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ദീ​പി​ക പ​ദു​കോ​ൺ, ജാ​ൻ​വി ക​പൂ​ർ, മൃ​ണാ​ൾ താ​ക്കൂ​ർ, ര​ശ്മി​ക മ​ന്ദാ​ന എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ർ. അ​ടു​ത്ത വ​ർ​ഷം മേ​യി​ൽ രാ​ക്ക തി​യ​റ്റ​റി​ൽ എ​ത്തും.

Related posts

Leave a Comment