കുടിവെള്ളത്തിനായി ഇനി ആർക്കും നെട്ടോട്ടമോടേണ്ടി വരില്ല;  അയ്മനം പഞ്ചായത്തിൽ 10 ലക്ഷം ലിറ്ററിന്‍റെ ജലസംഭരണി നിർമിക്കുന്നു

അ​യ്മ​നം: അ​യ്മ​നം പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണ​ത്തി​ന് 10 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ഓ​വ​ർ ഹെ​ഡ് ടാ​ങ്ക് നി​ർ​മി​ക്കു​ന്നു. ഇ​ട​യ്ക്ക് നി​ർ​മാ​ണം നി​ല​ച്ചു​പോ​യ വാ​ട്ട​ർ അഥോറി​റ്റി​യു​ടെ ഈ ​പ​ദ്ധ​തി​ക്ക് വീ​ണ്ടും ജീ​വ​ൻ​വ​ച്ചു. കു​ട​മാ​ളൂ​രി​ൽ ടാ​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​യ്മ​ന​ത്തെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രമാ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​ആ​ലി​ച്ച​ൻ വ്യ​ക്ത​മാ​ക്കി.

ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് ടാ​ങ്കി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ക​രാ​റു​കാ​ര​നു പാ​ർ​ട്ട് ബി​ൽ ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് നി​ർ​മാ​ണം ഇ​ട​യ്ക്ക് നി​ർ​ത്തി. പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് ഗ​വ​ണ്‍​മെ​ന്‍റി​ന് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണു മൂ​ന്നു മാ​സം മു​ന്പു നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ച​ത്.നി​ല​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ വാ​ട്ട​ർ അ​ഥോറി​റ്റി​ക്ക് 2000 ഗു​ണ​ഭോ​ക്താ​ക്ക​ളു​ണ്ട്.

​ങ്ക് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ വാ​ട്ട​ർ അ​തോ​റി​ട്ടി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും ജ​ല​നി​ധി അ​പേ​ക്ഷ​ക​ർ​ക്കും ആ​വ​ശ്യാ​നു​സ​ര​ണം എ​ല്ലാ ദി​വ​സ​വും ത​ട​സ​മി​ല്ലാ​തെ വെ​ള്ളം ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യും. ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​നി​ന്‍റെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

പ്ര​ള​യ​ത്തെ തു​ട​ർ​ന്നാ​ണ് പൈ​പ്പ് ലൈ​ൻ നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ന​രാ​രം​ഭി​ച്ചു. ടാ​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും കു​ടി​വെ​ള്ളം നി​ർ​ലോ​ഭം ല​ഭ്യ​മാ​കു​മെ​ന്നും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. ആ​ലി​ച്ച​ൻ പ​റ​ഞ്ഞു.

Related posts