ഏ​റ്റ​വും വ​ലി​യ പ്ര​തീ​ക്ഷ​യു​ടെ​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും ദൗ​ത്യം; വ​ന്ദേ​ഭാ​ര​ത് മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ 67 ല​ക്ഷം ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ സാ​ധി​ച്ചെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി

 

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വ​ന്ദേ​ഭാ​ര​ത് മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ 67 ല​ക്ഷം ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ സാ​ധി​ച്ചെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വ​ന്ദേ​ഭാ​ര​ത് മി​ഷ​ൻ ലോ​ക​മെ​മ്പാ​ടും പ​റ​ന്നു​യ​രു​ക​യാ​ണ്. 2020 മാ​ർ​ച്ച് ഏ​ഴ് മു​ത​ൽ 67.7ല​ക്ഷ​ത്തി​ല​ധി​കം പേ​രെ​യാ​ണ് നാ​ട്ടി​ലെ​ത്തി​ച്ച​ത്. മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക​ൾ​ക്കും സു​ഗ​മ​മാ​യ വ​ഴി​യൊ​രു​ക്കി​യ​ത് 27 എ​യ​ർ ബ​ബി​ളു​ക​ളാ​ണ്.

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​തീ​ക്ഷ​യു​ടെ​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും ദൗ​ത്യം. ഹ​ർ​ദീ​പ് സിം​ഗ് കു​റി​ച്ചു.1,90,000 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​യ‌ി​രു​ന്നു പ​ദ്ധ​തി ആ​ദ്യം ആ​വി​ഷ്ക്ക​രി​ച്ച​ത്.

എ​ന്നാ​ൽ ആ​വ​ശ്യ​ക​ത അ​നു​സ​രി​ച്ച് വീ​ണ്ടും തു​ട​രു​ക​യാ​യി​രു​ന്നു. ക​പ്പ​ൽ വ​ഴി​യും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​വ​രെ ഇ​ന്ത്യ തി​രി​കെ​യെ​ത്തി​ച്ചി​രു​ന്നു.

Related posts

Leave a Comment