ഉമ്മൻ ചാണ്ടിയോട് നിയമമന്ത്രിയുടെ ചോദ്യം ഇങ്ങനെ; ആരോപണ വിധേയർക്ക് അന്വേഷണ റിപ്പോർട്ട് കൊണ്ടുക്കേണ്ടതുണ്ടോ; കമ്മീഷനെ നിയോഗിച്ചത് ഉമ്മൻ ചാണ്ടിയല്ലേയെന്നും മന്ത്രി

തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ പകർപ്പ് പ്രതിപക്ഷത്തിന് നൽകിയില്ലെന്ന ഉമ്മൻ ചാണ്ടിയുടെ വിമർശനത്തിന് മറുപടിയുമായി നിയമമന്ത്രി എ.കെ.ബാലൻ രംഗത്ത്. ആരോപണ വിധേയനായ ഒരാൾക്ക് അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് നൽകണമെന്ന് ഏതെങ്കിലും നിയമത്തിൽ പറയുന്നുണ്ടോ എന്ന് മന്ത്രി ചോദിച്ചു.

റിപ്പോർട്ട് നിയമസഭയിൽ വയ്ക്കാൻ മാത്രമേ സർക്കാരിന് ബാധ്യതയുള്ളൂവെന്നും വ്യക്തികൾക്ക് കൊടുക്കേണ്ട ബാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാർ കേസുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷനെ നിയോഗിച്ചത് ഉമ്മൻ ചാണ്ടിയല്ലേ എന്നും മന്ത്രി ചോദിച്ചു.

Related posts