എല്ലാ പ്ലാനും തകർത്തു..! കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു പി​ടി​ച്ചു; മലേഷ്യക്ക് കടത്താൻ കൊണ്ടുവന്നതായിരുന്നു മയക്കുമരുന്ന്

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രു കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് ന​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ പി​ടി​കൂ​ടി. 18 കി​ലോ എ​ഫ്രി​ഡി​നും 600 ഗ്രാം ​എ​ൻ​അ​സൈ​റ്റ​ൽ അ​ന്ത്രാ​നി​ലി​ക് ആ​സി​ഡു​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ കാ​ർ​ഗോ ടെ​ർ​മി​ന​ലി​ൽ നി​ന്ന് ന​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ന​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ ചെ​ന്നൈ സോ​ണ​ൽ യൂ​ണി​റ്റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ച്ചി സ​ബ്സോ​ൺ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ർ​ഗോ വി​ഭാ​ഗ​ത്തി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ചാ​യ എ​ടു​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന സ​മോ​വ​റി​ലാ​ക്കി മ​യ​ക്കു​മ​രു​ന്നാ​ണ് മ​ലേ​ഷ്യ​ക്കു ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. ഇ​ത്ത​ര​ത്തി​ൽ പ​ത്ത് സ​മോ​വ​റു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

Related posts