ഷോ​ക്കേ​റ്റ് അ​ക്ഷ​യ്‌യും സോ​ന​വും

akshi64-ാമ​ത് ച​ല​ച്ചി​ത്ര പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ ഷോ​ക്ക​ടി​ച്ച​തു​പോ​ലെ​യാ​ണ് അ​ക്ഷ​യ് കു​മാ​റും സോ​നം ക​പൂ​റും. രുസ്തം എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ അ​ക്ഷ​യ് കു​മാ​ർ മി​ക​ച്ച ന​ട​നാ​യ​പ്പോ​ൾ മി​ക​ച്ച ഹി​ന്ദി സി​നി​മ​യാ​യി നീ​ർ​ജ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നീ​ർ​ജ​യി​ലെ ക​ഥാ​പാ​ത്രം സോ​നം ക​പൂ​റി​നു നേ​ടി​ക്കൊ​ടു​ത്ത​ത് പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം.

ആ​രെ​ങ്കി​ലും ചി​ന്തി​ച്ചോ എ​ന്നാ​ണ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് സോ​നം ക​പൂ​ർ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ്ര​തി​ക​രി​ച്ച​ത്. സോ​ന​വും അ​ക്ഷ​യ്യും അ​ത്ഭു​ത​പ്പെ​ട്ടി​രി​ക്കു​ന്ന ഒ​രു ചി​ത്ര​വും താ​രം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. ട്വി​റ്റ​ർ വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് അ​ക്ഷ​യ് ത​ന്‍റെ പ്രേ​ക്ഷ​ക​രു​മാ​യി സ​ന്തോ​ഷം പ​ങ്കു​വച്ച​ത്. രു​സ്തം ത​നി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണെ​ന്നും അ​വാ​ർ​ഡ് ത​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കും കു​ടു​ബ​ത്തി​നും സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്നും അ​ക്ഷ​യ് വീ​ഡി​യോ​യി​ലൂ​ടെ പ​റ​യു​ന്നു.

അ​വാ​ർ​ഡു കി​ട്ടാ​തെ അ​വാ​ർ​ഡ് ഷോ​ക​ളി​ൽ വെ​റു​തേ പോ​യി​രി​ക്കു​ന്ന പ​ണി നി​ർ​ത്തി​യ​ത് ന​ന്നാ​യി എ​ന്ന് ക​ളി​യാ​ക്കാ​റു​ള്ള എ​ന്‍റെ പ്രി​യ​പ്പെ​ട്ട ഭാ​ര്യ​ക്ക് പ്ര​ത്യേ​ക​മാ​യി ഈ ​അ​വാ​ർ​ഡ് സ​മ​ർ​പ്പി​ക്കു​ന്നു എ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ര​ണ്ടു പ​തി​റ്റാ​ണ്ടു​ക​ളാ​യി വെ​ള്ളി​ത്തി​ര​യി​ൽ നി​റ​ഞ്ഞുനി​ൽ​ക്കു​ന്നെ​ങ്കി​ലും അ​ക്ഷ​യ് കു​മാ​റി​ന്‍റെ ആ​ദ്യ​ത്തെ ദേ​ശീയ പു​ര​സ്കാ​ര​മാ​ണി​ത്. പ​ദ്മം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ലാ​ണ് ഇ​പ്പോ​ൾ അ​ക്ഷ​യ്യും സോ​ന​വും.

Related posts