50 രൂ​പ​ക്ക് പ​ക​രം 110 രൂ​പ! ഫോ​ൺ ന​മ്പ​ർ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ അ​മി​ത ചാ​ർ​ജ്; അ​ക്ഷ​യ കേ​ന്ദ്ര​ത്തി​നെ​തി​രെ ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം : ഫോ​ൺ ന​മ്പ​ർ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച 50 രൂ​പ​ക്ക് പ​ക​രം 110 രൂ​പ ഈ​ടാ​ക്കി​യ അ​ക്ഷ​യ കേ​ന്ദ്ര​ത്തി​നെ​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ക്ഷ​യ സം​സ്ഥാ​ന പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പ​രാ​തി​യു​യ​ർ​ന്ന കാ​ട്ടാ​ക്ക​ട കു​റ്റി​ച്ച​ൽ അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ അ​ക്ഷ​യ ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യു​ള്ള സേ​വ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള സ​ർ​വീ​സ് ചാ​ർ​ജു​ക​ൾ അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ എ​ഴു​തി പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന നി​ര​ക്കി​ന്‍റെ ര​സീ​ത് പൊ​തു ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ആ​ധാ​റി​ൽ ഫോ​ൺ ന​മ്പ​ർ ബ​ന്ധി​പ്പി​ക്കാ​ൻ ഉ​പ​യോക്താ​വി​ന്‍റെ കൈ​യി​ൽ നി​ന്നും സ​ർ​വീ​സ് ചാ​ർ​ജാ​യി 110 രൂ​പ വാ​ങ്ങി​യ​താ​യി അ​ക്ഷ​യ കേ​ന്ദ്രം സം​രം​ഭ​ക​ൻ സ​മ്മ​തി​ച്ചു.

2019 ഒ​ക്ടോ​ബ​ർ 30 ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് സം​രം​ഭ​ക​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​ക്ഷ​യ ജി​ല്ലാ ചീ​ഫ് കോ -​ഓ​ർ​ഡി​നേ​റ്റ​ർ ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി ഫ​യ​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment