ആ​ല​ക്കോ​ടി​ന് സ്വ​ന്ത​മാ​യി ഇ​നി  സൂ​ര്യ​യും ച​ന്ദ്ര​യും ന​ക്ഷ​ത്ര​യും; ഉദ്ഘാടന ചിത്രമായി ലൂസിഫർ

ആ​ല​ക്കോ​ട്: മ​ല​യോ​ര​ത്തി​ന് കാ​ഴ്ച​യു​ടെ വ​സ​ന്ത​മൊ​രു​ക്കാ​ന്‍ ഫി​ലിം സി​റ്റി​യി​ൽ തി​യേ​റ്റ​റു​ക​ളാ​യ സൂ​ര്യ​യും ച​ന്ദ്ര​യും ന​ക്ഷ​ത്ര​യും ഒ​രു​ങ്ങു​ന്നു. ഉ​ദ്ഘാ​ട​നം 24 ന് ​വൈ​കു​ന്നേ​രം 4.30 ന് ​മ​ന്ത്രി ഇ ​പി ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും. പി.​കെ ശ്രീ​മ​തി എം.​പി ,കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ ,ദേ​വ​സ്യാ മേ​ച്ചേ​രി ,സി​നി​മാ​താ​രം നി​മി​ഷ സ​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

മാ​ര്‍​ച്ച്‌ 28 ന് ​ആ​ദ്യ ഷോ​യ്ക്ക് തി​ര​ശീ​ല ഉ​യ​രു​ന്ന​തോ​ടെ മ​ല​യോ​ര​ത്തെ ആ​ദ്യ മ​ള്‍​ട്ടി​പ്ല​സ് തീ​യേ​റ്റ​റാ​യി ഇ​ത് ച​രി​ത്ര​ത്തി​ല്‍ ഇ​ടം നേ​ടും. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​ല​ക്കോ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ല​ക്കോ​ട് മ​ര്‍​ച്ച​ന്‍റ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യാ​ണ് ഏ​ഴ​ര​ക്കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ൽ തീ​യേ​റ്റ​ര്‍ നി​ര്‍​മി​ച്ച​ത്. 600 പേ​ര്‍​ക്ക് ഒ​രേ സ​മ​യം സി​നി​മ​ക​ള്‍ കാ​ണാ​വു​ന്ന രീ​തി​യി​ലാ​ണ്‌ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടെ ഫി​ലിം സി​റ്റി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഫോ​ർ കെ ​അ​ൾ​ട്രാ എ​ച്ച്ഡി ദൃ​ശ്യ മി​ക​വും, ഡോ​ള്‍​ബി അ​റ്റ്‌​മോ​സ് ശ​ബ്ദ ക്ര​മീ​ക​ര​ണ​വു​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ത്മ​ശ്രീ മോ​ഹ​ന്‍ ലാ​ല്‍ നാ​യ​ക​നാ​കു​ന്ന ലൂ​സി​ഫ​ര്‍ ആ​ണ് പ്ര​ദ​ർ​ശ​ന ചി​ത്രം. വി​ഷു​വി​ന് റി​ലീ​സി​നൊ​രു​ങ്ങു​ന്ന മ​മ്മൂ​ട്ടി ചി​ത്രം മ​ധു​ര​രാ​ജ​യും ഫി​ലിം സി​റ്റി​യി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തും. സൂ​ര്യ​യി​ല്‍ 240 , ച​ന്ദ്ര​യി​ല്‍ 160 , ന​ക്ഷ​ത്ര​യി​ല്‍ 200 എ​ന്നീ ക്ര​മ​ത്തി​ലാ​ണ് സീ​റ്റു​ക​ള്‍. ഒ​രേ സ​മ​യം നൂ​റി​ല​ധി​കം വാ​ഹ​ന​ങ്ങ​ള്‍​ക്ക് പാ​ര്‍​ക്ക്‌ ചെ​യ്യു​വാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​രി​ക്കു​ന്നു.

ആ​ധു​നി​ക രീ​തി​യി​ലു​ള്ള ക​ഫ്റ്റേ​രി​യ​യും ഫി​ലിം സി​റ്റി​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ത​ളി​പ്പ​റ​മ്പ് കൂ​ര്‍​ഗ് ബോ​ര്‍​ഡ​ര്‍ റോ​ഡി​ല്‍ ആ​ല​ക്കോ​ട് കൊ​ട്ട​യാ​ട് ക​വ​ല​യി​ലാ​ണ് മ​ള്‍​ട്ടി പ്ല​സ് തീ​യേ​റ്റ​ര്‍ . ഉ​ത്ഘാ​ട​ന പ്ര​ദ​ർ​ശ​ന സി​നി​മ​യാ​യ ലൂ​സി​ഫ​റി​ലെ സി​നി​മ​യു​ടെ നാ​യ​ക​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ 40 അ​ടി ഉ​യ​ര​മു​ള്ള കൂ​റ്റ​ൻ ക​ട്ടൗ​ട്ടും ഫി​ലിം സി​റ്റി പ​രി​സ​ര​ത്ത് ഉ​യ​ർ​ത്തി​യെ​ടു​ത്തി​ട്ടു​ണ്ട്.

Related posts