പ്രളയം;  നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി ഓ​ഗ​സ്റ്റ് 31ന് നടക്കുമെന്ന്  മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ 

ആ​ല​പ്പു​ഴ: പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ‌മാ​റ്റി​വ​ച്ച നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. 67-ാമ​ത് നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി ഓ​ഗ​സ്റ്റ് 31ന് ​ന​ട​ക്കും. ഇ​തോ​ടൊ​പ്പം ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗും ആ​രം​ഭി​ക്കു​മെ​ന്ന് ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.

ഓ​ഗ​സ്റ്റ് 10ന് ​ന​ട​ത്താ​നി​രു​ന്ന മ​ത്സ​ര വ​ള്ളം​ക​ളി​ക​ള്‍ പ്ര​ള​യ​ക്കെ​ടു​തി​യെ തു​ട​ർ​ന്നാ​ണ് മാ​റ്റി​വ​ച്ച​ത്. നെ​ഹ്‌​റു ട്രോ​ഫി​ക്കൊ​പ്പം തു​ട​ങ്ങു​ന്ന ബോ​ട്ട് ലീ​ഗാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. വി​നോ​ദ​സ​ഞ്ചാ​ര​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ലീ​ഗി​ന് പ്ര​ത്യേ​കം യോ​ഗ്യ​താ​ മ​ത്സ​ര​ങ്ങ​ൾ ഇ​ല്ല.

നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് കൊ​ല്ലം പ്ര​സി​ഡ​ന്‍റ് ട്രോ​ഫി​യി​ൽ അ​വ​സാ​നി​ക്കു​ന്ന വി​ധ​മാ​ണ് ബോ​ട്ട് ലീ​ഗ് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ ലീ​ഗി​ലെ ര​ണ്ടാ​മ​ത്തെ മ​ത്സ​രം പു​ളി​ങ്കു​ന്ന് ജ​ലോ​ത്സ​വം ന​ട​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യാ​യി​ട്ടി​ല്ല.

Related posts