ബാ​റു​ക​ളും വി​ദേ​ശ​മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ മ​ദ്യ​വി​ൽ​പ്പ​ന; വീ​ട്ട​മ്മ കുടുങ്ങി, ഭര്‍ത്താവ് മുങ്ങി

ശ്രീ​കാ​ര്യം: ബാ​റു​ക​ളും വി​ദേ​ശ​മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ വി​ദേ​ശ​മ​ദ്യം വീ​ട്ടി​ൽ ശേ​ഖ​രി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന വീ​ട്ട​മ്മ​യെ ശ്രീ​കാ​ര്യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പൗ​ഡി​ക്കോ​ണം വാ​ർ​ഡി​ൽ ഗാ​ന്ധി പു​രം മാ​വു​കോ​ട്ടു​കോ​ണം വീ​ട്ടി​ൽ സു​ജ (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പോ​ലീ​സ് എ​ത്തു​ന്ന​തു ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ട ഇ​വ​രു​ടെ ഭ​ർ​ത്താ​വി​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.പി​ടി​യി​ലാ​യ സ്ത്രീ​യു​ടെ വീ​ട്ടി​ൽ നി​ന്നും ക​ച്ച​വ​ട​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 2.25 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വും പോ​ലീ​സ് പി​ടി​കൂ​ടി.

പൗ​ഡി​ക്കോ​ണം, ഗാ​ന്ധി പു​രം ഭാ​ഗ​ങ്ങ​ളി​ൽ വി​ദേ​ശ​മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും വ​ൻ​തോ​തി​ൽ വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​താ​യി ക​ഴ​ക്കൂ​ട്ടം അ​സി.​പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഷൈ​നു തോ​മ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് പോ​ലീ​സ് ഇ​വി​ടെ റെ​യ്ഡ് ന​ട​ത്തി​യ​ത്. ​

സ​ർ​ക്കാ​ർ വ​ക വി​ദേ​ശ​മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ളി​ൽ നി​ന്നും വ​ൻ​തോ​തി​ൽ മ​ദ്യം വാ​ങ്ങി വ​ച്ചാ​യി​രു​ന്നു ഇ​വ​ർ ഇ​വി​ടെ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്.​

ശ്രീ​കാ​ര്യം എ​സ്എ​ച്ച്ഒ മ​ഹേ​ഷ് പി​ള്ള, എ​സ്ഐ​ബി ല​നാ​ദ് കു​മാ​ർ, ജി​എ​സ്ഐ അ​നി​ൽ കു​മാ​ർ,ഡ​ബ്ല്യൂ.​എ​സ്‌സിപി​ഒ പ്രീ​ത, സി​പി​ഒ​മാ​രാ​യ പ്ര​ശാ​ന്ത്, സു​ജി​ത്ത്, അ​നി​ൽ കു​മാ​ർ, ഹോം ​ഗാ​ർ​ഡു​മാ​രാ​യ വി​ജ​യ​ൻ, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment