പരിമിതികളോട് പൊരുതി മ​ക​ളെ  പഠിപ്പിച്ച് ഡോ​ക്ട​റാക്കി;   ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ അലി സ്നേഹയുടെ  സന്തോഷത്തിലൂടെ…

ക​ൽ​പ്പ​റ്റ: പ​രി​മി​തി​ക​ളോ​ടു പൊ​രു​തി മ​ക​ളെ ഡോ​ക്ട​റാ​ക്കി​യ​തി​ന്‍റെ ആ​ന​ന്ദ​ത്തി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ. കാ​ക്ക​വ​യ​ൽ തെ​നേ​രി​യി​ലെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ മ​മ്മ​സ്റാ​ഹി​ൽ വീ​ട്ടി​ൽ അ​ലി എ​ന്ന സ്നേ​ഹ അ​ലി​യു​ടെ മ​ക​ൾ അ​ഷ്ന അ​ലി​യാ​ണ് തി​രു​വ​ന​ന്ത​പു​രം ശ്രീ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും എം​ബി ബി​എ​സ് ബി​രു​ദം നേ​ടി​യ​ത്.

കാ​ക്ക​വ​യ​ൽ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും മീ​ന​ങ്ങാ​ടി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡി സ്കൂ​ളി​ലു​മാ​യി സെ​ക്ക​ൻ​ഡ​റി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ അ​ഷ്ന​യ്ക്കു മെ​രി​റ്റി​ലാ​ണ് എം​ബി​ബി​എ​സ് അ​ഡ്മി​ഷ​ൻ ല​ഭി​ച്ച​ത്. പാ​ലാ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഒ​രു വ​ർ​ഷം എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം നേ​ടി​യാ​ണ് മെ​ഡി​ക്ക​ൽ പ​ഠ​ന​ത്തി​നു പ​രീ​ക്ഷ എ​ഴു​തി​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​ണ് അ​ലി. സ്നേ​ഹ എ​ന്നാ​ണ് ആം​ബു​ല​ൻ​സി​നു പേ​ര്. അ​തു​കൊ​ണ്ടാ​ണ് അ​ലി​ക്കു സ്നേ​ഹ അ​ലി​യെ​ന്ന വി​ളി​പ്പേ​രു വീ​ണ​ത്. പി​ന്നോ​ക്ക പ്ര​ദേ​ശ​ത്തെ പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി ആ​ത്മാ​ർ​ത്ഥ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ഡോ. ​അ​ഷ്ന​യു​ടെ ആ​ഗ്ര​ഹം. ബു​ഷ്റ​യാ​ണ് മാ​താ​വ്. അ​ജ്മ​ൽ അ​ലി സ​ഹോ​ദ​ര​നാ​ണ്.

Related posts