ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട ശേ​ഷം പതിനഞ്ചുകാ​രി​ വി​ദ്യാ​ർ​ഥി​നി​യു​മാ​യി അ​ടു​ത്തു! വീ​ട്ടി​ൽ കാ​ണാ​താ​യ​തി​നെത്തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മാ​താ​വ് പരാതി നല്‍കി; ഒടുവില്‍…

മാ​ന്നാ​ർ: മാ​ന്നാ​ർ സ്വ​ദേ​ശി​നി​യാ​യ പതിനഞ്ചുകാ​രി​ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പീ​രു​മേ​ട് ഉ​പ്പു​ത​റ ചീ​ന്ത​ലാ​ർ ഡി​വി​ഷ​നി​ൽ ചി​ന്താ ഭ​വ​നി​ൽ അ​ഭി എ​ന്ന് വി​ളി​ക്കു​ന്ന അ​ഭി​ലാ​ഷി(21)നെയാ​ണ് മാ​ന്നാ​ർ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട ശേ​ഷം വി​ദ്യാ​ർ​ഥി​നി​യു​മാ​യി അ​ടു​ക്കു​ക​യും തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി​യെ കൂ​ട്ടി​ക്കൊ​ണ്ടുപോ​യി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

ജൂ​ലൈ നാ​ലി​ന് വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ൽ കാ​ണാ​താ​യ​തി​നെത്തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മാ​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തേത്തു​ട​ർ​ന്ന് പോ​ലീസ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഉ​പ്പു​ത​റ​യി​ലു​ള്ള പ്ര​തി​യു​ടെ വീ​ട്ടി​ൽനി​ന്നു വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ടെ​ത്തു​ക​യും പോ​ക്സോ പ്ര​കാ​രം ​കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത​ത്.

മാ​ന്നാ​ർ എ​സ്എ​ച്ച്ഒ ജി. ​സു​രേ​ഷ് കു​മാ​ർ, എ​സ്ഐ അ​ഭി​രാം, ഗ്രേ​ഡ് എ​സ്ഐ ​ശ്രീ​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി​ദ്ദീ​ക് ഉ​ൽ അ​ക്ബ​ർ, സു​നി​ൽ​കു​മാ​ർ,

വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ്വ​ർ​ണ​രേ​ഖ എന്നിവർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment