വീ​ണാ ജോ​ർ​ജി​നെ കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ പ​രി​യാ​രം മെ​ഡി. കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​രി​ൽ നി​ന്ന് എ​സ്ഐ​ടി മൊ​ഴി​യെ​ടു​ത്തു; ‘കാ​ണ​ത്ത​ക്ക പ​രി​ക്കി​ല്ലാ​യി​രു​ന്നു, നീ​ർ​ക്കെ​ട്ട് മാ​ത്രം’

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ മു​ൻ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ പ​രി​യാ​രം മെ​ഡി. കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​രി​ൽ നി​ന്ന് എ​സ്ഐ​ടി മൊ​ഴി​യെ​ടു​ത്തു. ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മെ​ഡി​ക്ക​ൽ രേ​ഖ​ക​ളും അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചു.

വീ​ണാ ജോ​ർ​ജി​നെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത് ക​ഴു​ത്തി​ൽ നീ​ർ​ക്കെ​ട്ട് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണെ​ന്നും പു​റ​ത്ത് കാ​ണ​ത്ത​ക്ക പ​രി​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ മൊ​ഴി ന​ൽ​കി​യ​താ​യാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം, കേ​സി​ല്‍ തെ​റ്റാ​യി മൊ​ഴി ന​ല്‍​കി​യ മു​ന്‍​ഗ​ണ്‍​മാ​ൻ അ​ഭി​ലാ​ഷി​നെ​തി​രേ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്തു​കൊ​ണ്ട് എ​സ്ഐ​ടി ഉ​ട​ന്‍ ഡി​ജി​പി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും.

Related posts

Leave a Comment