Set us Home Page

സൈക്കിളോടിച്ച “അ​മ്പി​ളി’ ഹി​റ്റ്; സി​നി​മാ​ലോ​കം ചോ​ദി​ക്കു​ന്നു, ആ​രാ​ണ് ഈ ​അ​ഭി​ലാ​ഷ്?

ആ​ദ്യ ലു​ക്കി​ൽ​ ത​ന്നെ പ​ല​രും ത​ല​കു​ലു​ക്കി, “അ​ന്പി​ളി’​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ഗം​ഭീ​രം. “അ​ന്പി​ളി’ എ​ന്ന ടൈറ്റിൽ ആ​ദ്യ കാ​ഴ്ച​യി​ൽത്തന്നെ മനസിലേക്കു സൈക്കിളോടിച്ചു കയറ്റും. അ​ന്പി​ളി​യു​ടെ “അ’ ​സൈ​ക്കി​ൾ ആ​യി മാ​റി​യ​തു പ​ല​രെ​യും ത്രി​ല്ല​ടി​പ്പി​ച്ചു.

എ​ത്ര നേ​രം നോ​ക്കി​യി​രു​ന്നാ​ലും മ​തി​വാ​രാ​ത്ത നി​റ​വി​ന്യാ​സ​മാ​ണ് അ​ന്പി​ളി​യു​ടെ പോസ്റ്ററിന്‍റെ മറ്റൊരു പ്രത്യേകത. ത​ണു​പ്പും മ​ഴ​യും കു​ളി​രു​മെ​ല്ലാം ഫീ​ൽ ചെ​യ്യി​ക്കു​ന്ന കോ​ന്പി​നേ​ഷ​ൻ. എ​ന്തി​ന് പോ​സ്റ്റ​ർ ഇ​റ​ങ്ങി നി​മി​ഷ​ങ്ങ​ൾ​ക്കം അ​ത് ട്രോ​ളു​കാ​രും കൊ​ണ്ടു​പോ​യി. ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യ സൗ​ബി​ൻ ഷാ​ഹി​റി​ന്‍റെ മു​ഖ​ത്തി​നു പ​ക​രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​മോ​ദി​യു​ടെ ചി​ത്രം ഫി​റ്റ് ചെ​യ്താ​ണ് ട്രോ​ളു​ക​ൾ ത​രം​ഗ​മാ​യ​ത്.

പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു നി​മി​ഷ​ങ്ങ​ൾ​ക്ക​കം അ​ന്പി​ളി​യു​ടെ സം​വി​ധാ​യ​ക​നാ​യ ജോ​ൺ​പോ​ൾ ജോ​ർ​ജി​നെ തേ​ടി മു​ൻ​നി​ര യു​വ​താ​ര​ങ്ങ​ളു​ടേ​തു​ൾ​പ്പെ​ടെ നി​ര​വ​ധി വി​ളി​ക​ൾ എ​ത്തി… ആ​ദ്യം അ​ഭി​ന​ന്ദ​നം പി​ന്നെ എ​ല്ലാ​വ​ർ​ക്കും അ​റി​യേ​ണ്ട​ത്, ആ​രാ​ണ് ഈ ​പോ​സ്റ്റ​ർ ഡി​സൈ​ൻ ചെ​യ്ത അ​ഭി​ലാ​ഷ് ചാ​ക്കോ എ​ന്നാ​യി​രു​ന്നു.

“ഗ​പ്പി’ എ​ന്ന ഒ​റ്റ ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ യു​വ​സം​വി​ധാ​യ​ക​ൻ ജോ​ൺ​പോ​ൾ ജോ​ർ​ജി​ന്‍റെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യ അ​ന്പി​ളി​യു​ടെ പോ​സ്റ്റ​ർ ഡി​സൈ​നിം​ഗ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ജോ​ൺ​പോ​ളി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​കൂ​ടി​യ കോ​ട്ട​യം ചി​ങ്ങ​വ​നം സ്വദേശി അ​ഭി​ലാ​ഷ് ചാ​ക്കോ​യാ​ണ്. സം​വി​ധാ​യ​ക​നാ​യ ജോ​ൺ പോ​ൾ സി​നി​മ​യു​ടെ മൂ​ഡി​നെ​ക്കു​റി​ച്ചു കൃ​ത്യ​മാ​യ വി​വ​ര​ണം പ​ല​പ്പോ​ഴാ​യി ത​ന്ന​തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ​യൊ​രു പോ​സ്റ്റ​ർ പി​റ​ന്ന​തെ​ന്ന് അ​ഭി​ലാ​ഷ് പ​റ​യു​ന്നു. അ​തു​പോ​ലെ ഫോ​ട്ടോ​ഗ്രാ​ഫ​ർ ആ​ർ.​റോ​ഷ​ൻ പ​ക​ർ​ത്തി​യ സൗ​ബി​ന്‍റെ ചി​ത്രം ആ ​പോ​സ്റ്റ​റി​ന്‍റെ ഫീ​ലി​നു വ​ള​രെ യോജിച്ചതായിരുന്നു.

സ്കൂ​ൾ പ​ഠ​ന കാ​ലം മു​ത​ൽ ചി​ത്ര​ര​ച​ന​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന അ​ഭി​ലാ​ഷ് സം​സ്ഥാ​ന​ ത​ല​ത്തി​ൽ കാ​ർ​ട്ടൂ​ണി​ലും പെ​യി​ന്‍റിം​ഗി​ലും പെ​ൻ​സി​ൽ ഡ്രോ​യിം​ഗി​ലു​മൊ​ക്കെ സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. കോ​ള​ജ് പ​ഠ​ന​ത്തി​നു ശേഷം പ​ത്ര​സ്ഥാ​പ​ന​ത്തി​ൽ ആ​ർ​ട്ടി​സ്റ്റാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ഖ​ത്ത​റി​ൽ സ്പോ​ർ​ട്സ് മാ​ഗ​സി​നി​ലേ​ക്കു ഡി​സൈ​ന​റാ​യി അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്.

ചിങ്ങവനം കൊച്ചുപറന്പിൽ ചാക്കോ-സെലിൻ ദന്പതികളുടെ മകനായ ഈ മുപ്പത്തെട്ടുകാരൻ 12 വ​ർ​ഷ​ത്തോ​ള​മാ​യി കു​ടും​ബ​ സ​മേ​തം ഖ​ത്ത​റി​ലാ​ണ്. ഭാ​ര്യ സൗ​മ്യ​യും മ​ക്ക​ളാ​യ മി​ഖ​യും മി​ൻ​സ​യുമാണ് പ്രോത്സാഹനവുമായി ഒപ്പമുള്ളത്.

ജോൺസൺ പൂവന്തുരുത്ത്

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS