മോ​​ശം ഫോ​​മി​​നി​​ടെയും കോ​​ഹ്‌​ലി​​ക്കു നേ​​ട്ടം

ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ത​​ന്‍റെ ക​​രി​​യ​​റി​​ലെ ദു​​ഷ്ക​​ര​​മാ​​യ ഘ​​ട്ട​​ത്തി​​ലൂ​​ടെ​​യാ​​ണ് ഇ​​പ്പോ​​ൾ ക​​ട​​ന്നു പോ​​കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ 20 ഇ​​ന്നിം​​ഗ്സി​​ലും സെ​​ഞ്ചു​​റി നേ​​ടാ​​ൻ കോ​​ഹ്‌​ലി​​ക്കു സാ​​ധി​​ച്ചി​​ല്ല. വെ​​ല്ലിം​​ഗ്ട​​ണ്‍ ടെ​​സ്റ്റി​​ൽ 2, 19 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് കോ​​ഹ്‌​ലി​​യു​​ടെ സ്കോ​​ർ. ഇ​​തി​​നി​​ടെ​​യും ടെ​​സ്റ്റ് റ​​ണ്‍​വേ​​ട്ട​​യി​​ൽ മു​​ൻ നാ​​യ​​ക​​ൻ സൗ​​ര​​വ് ഗാം​​ഗു​​ലി​​യെ പി​​ന്ത​​ള്ളി.

ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ കോ​​ഹ്‌​ലി ആ​​റാം സ്ഥാ​​ന​​ത്ത് എ​​ത്തി. ഇ​​ന്ന​​ലെ 11 റ​​ണ്‍​സി​​ൽ എ​​ത്തി​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു ഗാം​​ഗു​​ലി​​യെ കോ​​ഹ്‌​ലി മ​​റി​​ക​​ട​​ന്ന​​ത്. ടെ​​സ്റ്റ് റ​​ണ്‍​വേ​​ട്ട​​യി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളി​​ൽ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ, രാ​​ഹു​​ൽ ദ്രാ​​വി​​ഡ്, സു​​നി​​ൽ ഗാ​​വ​​സ്ക​​ർ, വി.​​വി.​​എ​​സ്. ല​​ക്ഷ്മ​​ണ്‍, വി​​രേ​​ന്ദ​​ർ സെ​​വാ​​ഗ് എ​​ന്നി​​വ​​രാ​​ണ് ആ​​ദ്യ അ​​ഞ്ച് സ്ഥാ​​ന​​ങ്ങ​​ളി​​ൽ.

ഇ​​പ്പോ​​ൾ തു​​ട​​ർ​​ച്ച​​യാ​​യ 20 ഇ​​ന്നിം​​ഗ്സി​​ലും സെ​​ഞ്ചു​​റി കാ​​ണാ​​നാ​​കാ​​ത്ത കോ​​ഹ്‌​ലി സ​​മാ​​ന സാ​​ഹ​​ച​​ര്യ​​ത്തി​​ലൂ​​ടെ മു​​ന്പും ക​​ട​​ന്നു പോ​​യി​​ട്ടു​​ണ്ട്. 2014ൽ ​​തു​​ട​​ർ​​ച്ച​​യാ​​യ 25 ഇ​​ന്നിം​​ഗ്സി​​ൽ കോ​​ഹ്‌‌​ലി​​ക്ക് സെ​​ഞ്ചു​​റി നേ​​ടാ​​നാ​​യി​​രു​​ന്നി​​ല്ല, 2011ൽ 24 ​​ഇ​​ന്നിം​​ഗ്സി​​ലും.

Related posts

Leave a Comment