‘വാട്‌സ്ആപ്പ്’ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി; ഡല്‍ഹിയില്‍മാത്രം 1800 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍; എല്ലാ ഗ്രൂപ്പുകളിലും അമിത് ഷാ അംഗം

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി സ​മൂ​ഹ​മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ൾ ശ​ക്ത​മാ​ക്കാ​ൻ ബി​ജെ​പി നേ​തൃ​ത്വം ഒ​രു​ങ്ങു​ന്നു. ഇ​തി​നു മു​ന്നോ​ടി​യാ​യി വ​ൻ​തോ​തി​ൽ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ൾ​ക്ക് ബി​ജെ​പി സോ​ഷ്യ​ൽ​മീ​ഡി​യ സെ​ൽ രൂ​പം​ന​ൽ​കി തു​ട​ങ്ങി. ഡ​ൽ​ഹി​യി​ൽ​മാ​ത്രം ഇ​തേ​വ​രെ 1800 വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ച്ച​താ​യി സം​സ്ഥാ​ന നേ​തൃ​ത്വം അ​റി​യി​ച്ചു.

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ഈ 1800 ഗ്രൂ​പ്പു​ക​ളി​ലും അം​ഗ​മാ​ണ്. പ്ര​വ​ർ​ത്ത​ക​രി​ലേ​ക്ക് നേ​രി​ട്ടു സ​ന്ദേ​ശം എ​ത്തി​ക്കു​ന്ന​തും വ്യാ​ജ​വാ​ർ​ത്ത​ക​ൾ ത​ട​യു​ന്ന​തു​മാ​ണ് ഈ ​ഗ്രൂ​പ്പു​ക​ളു​ടെ ല​ക്ഷ്യ​മെ​ന്ന് ഡ​ൽ​ഹി ബി​ജെ​പി സോ​ഷ്യ​ൽ​മീ​ഡി​യ യൂ​ണി​റ്റ് ഇ​ൻ ചാ​ർ​ജ് നീ​ൽ​കാ​ന്ത് ബ​ക്ഷി അ​റി​യി​ച്ചു. ഇ​നി​യും കൂ​ടു​ത​ൽ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ൾ നി​ർ​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അ​മി​ത് ഷാ​യ്ക്കു പു​റ​മേ ഡ​ൽ​ഹി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ മ​നോ​ജ് തി​വാ​രി​യെ​യും ഗ്രൂ​പ്പു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യെ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.

വ്യാ​ജ​വാ​ർ​ത്ത​ക​ൾ ബി​ജെ​പി​യു​ടെ വി​ശ്വാ​സ്യ​ത​യെ ബാ​ധി​ക്കു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞ​താ​യി പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

Related posts