കൊച്ചി: താരസംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ കുക്കു പരമേശ്വരന് പങ്കില്ലെന്ന് ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. അമ്മ യോഗത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
2018ൽ സിനിമയിൽ മീടു വിവാദങ്ങൾ ഉയർന്നുവന്ന കാലത്ത് വനിതാ അംഗങ്ങളിൽ ചിലരിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇത് ഒരു മെമ്മറി കാർഡിൽ റെക്കോർഡ് ചെയ്തിരുന്നുവെന്നും താരസംഘടന നിയോഗിച്ച അന്വേഷണസമിതി സ്ഥിരീകരിച്ചു.
എന്നാൽ ഈ മെമ്മറി കാർഡ് കുക്കു പരമേശ്വരൻ കെപിഎസി ലളിതയ്ക്ക് കൈമാറിയിരുന്നു എന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ. 2018ൽ ഉണ്ടായ ഈ സംഭവം 2025ലെ തെരഞ്ഞെടുപ്പ് കാലത്തു മാത്രമാണ് ഉയർന്നുവന്നത്. അതുകൊണ്ടുതന്നെ മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
സംഭവവുമായി ബന്ധപ്പെട്ട് സംഘടനയിലെ ഏതെങ്കിലും അംഗങ്ങൾക്ക് നിയമനടപടി ആവശ്യമുണ്ടെങ്കിൽ സ്വന്തം നിലയ്ക്ക് മുന്നോട്ടു പോകാമെന്നും അമ്മ ഭാരവാഹികൾ പറഞ്ഞു.
