ഇനി നിയമപരമായി നീങ്ങും ! സോഷ്യല്‍ മീഡിയ വഴി അക്രമണം നടത്തുന്നവര്‍ക്കെതിരേ അമൃത സുരേഷ്…

തനിക്കെതിരേ നടക്കുന്ന സൈബര്‍ അറ്റാക്കിനെതിരേ പ്രതികരണവുമായി ഗായിക അമൃത സുരേഷ്. കമന്റുകള്‍ അതിര്‍വരമ്പുകള്‍ ലംഘിച്ചാല്‍ നിയമപരമായി നീങ്ങുമെന്നാണ് അമൃത അറിയിച്ചിരിക്കുന്നത്.

ഇന്‍സറ്റഗ്രാമിലൂടെയാണ് അമൃത ഇക്കാര്യം വ്യക്തമാക്കിയത്. മോശം കമന്റുകളും ബുള്ളിയിങ്ങും നിരീക്ഷിക്കുകയും അത് അയക്കുന്ന പ്രൊഫൈലുകള്‍ സേവ് ചെയ്യുന്നുണ്ടെന്നും അമൃത പറഞ്ഞു.

ഇത് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും എന്നാണ് അമൃത കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി ലൈവ് വിഡിയോയില്‍ എത്തി തനിക്കെതിരേയും സഹോദരിക്കെതിരേയും ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നതെന്നും താനും കുടുംബവും കടുത്ത മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്നും അഭിരാമി പറഞ്ഞു.

മോശം കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് അഭിരാമി പലര്‍ക്കും മറുപടി നല്‍കിയത്. തന്റെ സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റേയും ഗോപി സുന്ദറിന്റേയും ബന്ധത്തെ വിമര്‍ശിച്ചുകൊണ്ടും ഇതിന്റെ പേരില്‍ കുടുംബത്തെ ഒന്നടങ്കം ആക്ഷേപിച്ചുകൊണ്ടും നിരവധി കമന്റുകളാണ് വരുന്നത്.

അവര്‍ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്‌തോട്ടെയെന്നും അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടെന്നുമാണ് അഭിരാമി കുറിച്ചത്.

Related posts

Leave a Comment