മകൾക്ക് മുന്നിലിട്ട് അച്ഛനെ മർദിച്ച  കെ​എ​സ്ആ​ർ​ടി​സിയിലെ മെക്കാനിക്ക് അജികുമാർ പിടിയിൽ; ജോലിയിൽ നിന്ന് സസ്പെന്‍റ് ചെയ്തു

 

കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ മ​ക​ളു​ടെ മു​ന്നി​ൽ അ​ച്ഛ​നെ മ​ർ​ദി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

പോ​ലീ​സ് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ടും. ചോ​ദ്യം ചെ​യ്യു​ന്ന​ത് തു​ട​ര​ണ​മെ​ന്നും മ​റ്റ് പ്ര​തി​ക​ളെ കൂ​ടി ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കാ​ൻ ഇ​ത് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​നി മൂ​ന്ന് പ്ര​തി​ക​ളെ കൂ​ടെ കി​ട്ടാ​നു​ണ്ട്.

നാ​ലാം പ്ര​തി മെ​ക്കാ​നി​ക്ക് എ​സ് അ​ജി​കു​മാ​റാ​ണ് ഇ​ന്ന​ലെ പി​ടി​യി​ലാ​യ​ത്. ക​ൺ​സെ​ഷ​ൻ പു​തു​ക്കാ​നാ​യെ​ത്തി​യ അ​ച്ഛ​നെ​യും മ​ക​ളെ​യും യൂ​ണി​ഫോ​മി​ൽ ആ​ക്ര​മി​ച്ച ആ​ളാ​ണ് ഇ​പ്പോ​ൾ പി​ടി​യി​ലാ​യ അ​ജി​കു​മാ​ർ.

ആ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ളി​ൽ നീ​ല യൂ​ണി​ഫോ​മി​ൽ ക​ണ്ട അ​ജി​യെ കേ​സി​ൽ ആ​ദ്യം പ്ര​തി ചേ​ർ​ക്കാ​ത്ത​തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

പോ​ലീ​സ് പ്ര​തി ചേ​ർ​ത്ത​തി​ന് പി​ന്നാ​ലെ കെ ​എ​സ് ആ​ർ ടി ​സി മാ​നേ​ജ്മെ​ൻ​റ് ഇ​യാ​ളെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു.

ആ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പ​ന്നി​യോ​ട് നി​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.

ആ​ര്യ​നാ​ട് ഡി​പ്പോ​യി​ലെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, ക​ണ്ട​ക്ട​ർ എ​ൻ. അ​നി​ൽ​കു​മാ​ർ, ഓ​ഫീ​സ് അ​സി​സ്റ്റ​ൻ​ഡ് മി​ലി​ൻ ഡോ​റി​ച്ച് എ​ന്നി​വ​രാ​ണ് പി​ടി​യാ​ലാ​കു​ള്ള​ത്

 

Related posts

Leave a Comment