പാലാരിവട്ടം വെണ്ണലയില്‍ ടയറുകൾ ഊരിത്തെറിച്ച് ഐസ് ലോറി മറിഞ്ഞു

കൊച്ചി: പാലാരിവട്ടം വെണ്ണലയില്‍ ഐസ് കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം. ലോറിയുടെ പിന്നിലെ രണ്ടു ടയര്‍ ഊരിപ്പോയതാണ് അപകടത്തിന് കാരണം. പുലര്‍ച്ചെ മൂന്നരയോടു കൂടിയാണ് അപകടം നടന്നത്.

ലോറിയില്‍ ഡ്രൈവറും സഹായിയും ഉണ്ടായിരുന്നെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡിലേക്ക് മറിഞ്ഞ ലോറി ക്രെയ്ന്‍ ഉപയോഗിച്ച് നീക്കിയ ശേഷം ലോറിയില്‍ നിന്നും മറിഞ്ഞ ഐസ് മാറ്റാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍.

Related posts

Leave a Comment