കരിക്കകത്ത് ഉ​ത്സ​വ എ​ഴു​ന്ന​ള്ള​ത്തി​ന്  എ​ത്തി​ച്ച ആ​ന വി​ര​ണ്ടോടി;  പരിഭ്രാന്തിയിലായി നാട്ടുകാർ

തി​രു​വ​ന​ന്ത​പു​രം: ക​രി​ക്ക​ക​ത്ത് ഉ​ത്സ​വ എ​ഴു​ന്ന​ള്ള​ത്തി​ന് എ​ത്തി​ച്ച ആ​ന വി​ര​ണ്ട പ​രി​ഭ്രാ​ന്തി പ​ര​ത്തി. ക​രി​ക്ക​കം മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നെ​ത്തി​ച്ച ആ​ന​യാ​ണ് വി​ര​ണ്ട​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​ല്ലം പ​ര​വൂ​ർ പു​ത്ത​ൻ​കു​ളം സ്വ​ദേ​ശി​യു​ടെ ആ​ന​യാ​ണ് വി​ര​ണ്ട​ത്.

ലോ​റി​യി​ൽ നി​ന്നും ഇ​റ​ക്കു​ന്ന​തി​നി​ടെ ആ​ന വി​ര​ണ്ട് വേ​ൾ​ഡ് മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തെ ആ​യി​രം​തോ​പ്പി​ലേ​ക്ക് ഓ​ടിക്ക​യ​റു​ക​യാ​യി​രു​ന്നു. ആ​ന​യെ ക​ണ്ട് നാ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി. പേ​ട്ട പോ​ലീ​സും റ​വ​ന്യു അ​ധി​കൃ​ത​രും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും എ​ലി​ഫ​ന്‍റ് സ്ക്വാ​ഡും ആ​ന​യെ ത​ള​യ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Related posts