ആ​ന്ധ്ര​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു ; 12 പേ​ർ വെ​ന്തു​മ​രി​ച്ചു; 20 പേ​ർ​ക്കു പ​രി​ക്ക്

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ മ​ർ​ക്കാ​പു​ര​ത്ത് സ്വ​കാ​ര്യ​ബ​സും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് പ​ന്ത്ര​ണ്ടു പേ​ർ മ​രി​ച്ചു. 20 പേ​ർ​ക്കു പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. കൂ​ട്ടി​യി​ടി​യെ​ത്തു​ട​ർ​ന്ന് ഇ​രു വാ​ഹ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. പ​ല​രും ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി ജീ​വ​നോ​ടെ വെ​ന്തു​മ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മാ​ർ​ക്കാ​പു​രം ഡി​എ​സ്പി നാ​ഗ​രാ​ജു പ​റ​ഞ്ഞു.

ഇ​ന്നു രാ​വി​ലെ ആ​റോ​ടെ​യാ​ണ് അ​പ​ക​ടം. തെ​ല​ങ്കാ​ന​യി​ലെ നി​ർ​മ​ലി​ൽ നി​ന്നു നെ​ല്ലൂ​രി​ലേ​ക്കു സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഹ​രി​കൃ​ഷ്ണ ട്രാ​വ​ൽ​സി​ന്‍റെ ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് ടി​പ്പ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച ഉ​ട​ൻ ത​ന്നെ തീ ​പ​ട​രു​ക​യാ​യി​രു​ന്നു. എ​ട്ടു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചാ​ണു മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദ്ദേ​ശം ന​ൽ​കി. പ​രി​ക്കേ​റ്റ​വ​ർ​ക്കു മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ഐ​ടി മ​ന്ത്രി നാ​രാ ലോ​കേ​ഷും അ​പ​ക​ട​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം സ​ർ​ക്കാ​ർ ഉ​ണ്ടെ​ന്നും ലോ​കേ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment