പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ; ബി​ഹാ​റി​ലെ 43 നേ​താ​ക്ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി കോ​ൺ​ഗ്ര​സ്

‌ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് ബി​ഹാ​റി​ലെ പാ​ർ​ട്ടി​യു​ടെ ഉ​പാ​ധ്യ​ക്ഷ​ന്മാ​ര​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ്. തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കെ​തി​രേ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ളു​ടെ​യും അ​ച്ച​ട​ക്ക​ലം​ഘ​ന​ത്തി​ന്‍റെ​യും പേ​രി​ലാ​ണ് 43 പ്ര​മു​ഖ നേ​താ​ക്ക​ൾ​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി.

പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​രി​ൽ ഉ​പാ​ധ്യ​ക്ഷ​ന്മാ​രാ​യി​രു​ന്ന രാ​ജ്കു​മാ​ർ രാ​ജ​ൻ, ഷ​ക്കീ​ലു​ർ റ​ഹ്മാ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്നു. ആ​റു​പേ​ർ​ക്കെ​തി​രേ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി എ​ഐ​സി​സി​യു​ടെ അ​ച്ച​ട​ക്ക​സ​മി​തി​ക്ക് കൈ​മാ​റി​യി​ട്ടു​മു​ണ്ട്.പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജേ​ഷ് റാ​മി​നെ​തി​രേ​യും സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി നി​രീ​ക്ഷ​ക​ൻ കൃ​ഷ്ണ അ​ല്ല​വ​രു​വി​നെ​തി​രേ​യും വി​മ​ത​സ്വ​രം ഉ​യ​ർ​ത്തി​യെ​ന്നും നേ​തൃ​ത്വ​ത്തി​നെ​തി​രേ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യെ​ന്നും ക​ണ്ടാ​ണ് നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി.

പാ​ർ​ട്ടി​നേ​തൃ​ത്വം പ​ണ​ത്തി​നു​വേ​ണ്ടി സീ​റ്റു​ക​ൾ ന​ൽ​കി​യെ​ന്ന് വി​മ​ത​നേ​താ​ക്ക​ൾ ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു. വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​ന് ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഒ​ക്‌​ടോ​ബ​ർ 18ന് ​ചി​ല വി​മ​ത​ർ പാ​റ്റ്ന​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചു നേ​തൃ​ത്വ​ത്തി​നെ​തി​രേ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​യ​ർ​ത്തി കോ​ണ്‍​ഗ്ര​സി​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജേ​ഷ് റാം ​രൂ​പീ​ക​രി​ച്ച സം​സ്ഥാ​ന​ത​ല അ​ച്ച​ട​ക്ക​സ​മി​തി ഏ​ഴു നേ​താ​ക്ക​ളെ പു​റ​ത്താ​ക്കു​ക​യും 36 നേ​താ​ക്ക​ൾ​ക്കു കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 61 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും ആ​റെ​ണ്ണ​ത്തി​ൽ മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സ് വി​ജ​യി​ച്ച​ത്.

Related posts

Leave a Comment