മാ​ളി​ക​പ്പു​റം ‘കേ​ര​ള​ത്തി​ന്റെ കാ​ന്താ​ര’ ! അ​ത്ര​ത്തോ​ളം മി​ക​ച്ച​താ​ണ് ഈ ​സൃ​ഷ്ടി; പ്ര​ശം​സ​യു​മാ​യി ആ​ന്റോ ആ​ന്റ​ണി…

ഉ​ണ്ണി മു​കു​ന്ദ​ന്‍ നാ​യ​ക​നാ​യി വി​ഷ്ണു ശ​ശി​ശ​ങ്ക​റി​ന്റെ സം​വി​ധാ​ന​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യ മാ​ളി​ക​പ്പു​റം സി​നി​മ​യെ മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ച്ച് ആ​ന്റോ ആ​ന്റ​ണി എം.​പി.

‘മാ​ളി​ക​പ്പു​റം’​എ​ന്ന സി​നി​മ​യെ ഒ​റ്റ​വാ​ച​ക​ത്തി​ല്‍ ‘കേ​ര​ള​ത്തി​ന്റെ കാ​ന്താ​ര’ എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ആ​ന്റോ ആ​ന്റ​ണി സി​നി​മ​യെ പ്ര​ശം​സി​ച്ച​ത്.

കേ​ര​ള​ത്തി​ന് പു​റ​ത്തു​ചെ​ല്ലു​മ്പോ​ള്‍ ഇ​നി​മു​ത​ല്‍ ശ​ബ​രി​മ​ല​യു​ടെ നാ​ട്ടി​ല്‍ നി​ന്ന് വ​രു​ന്നു എ​ന്ന് പ​റ​യു​ന്ന​തി​നൊ​പ്പം,’നി​ങ്ങ​ള്‍ മാ​ളി​ക​പ്പു​റം സി​നി​മ കാ​ണൂ’ എ​ന്നു​കൂ​ടി ഞാ​ന്‍ പ​റ​യും. അ​ത്ര​ത്തോ​ളം മി​ക​ച്ച​താ​ണ് ഈ ​സൃ​ഷ്ടി.

ക​ള​ങ്ക​മി​ല്ലാ​ത്ത ഭ​ക്തി​യും പ്രാ​ര്‍​ഥ​ന​യും മ​നു​ഷ്യ​നെ എ​ത്ര​മേ​ല്‍ വി​മ​ലീ​ക​രി​ക്കു​ന്നു എ​ന്ന​റി​യാ​ന്‍ നി​ങ്ങ​ള്‍ തീ​ര്‍​ച്ച​യാ​യും ഈ ​സി​നി​മ കാ​ണ​ണം. ക​ണ്ടി​റ​ങ്ങു​മ്പോ​ള്‍ ഉ​ള്ളി​ലെ​വി​ടെ​യോ ഒ​രു​ത​രി ക​ണ്ണു​നീ​രും സം​തൃ​പ്തി​യും ബാ​ക്കി​യു​ണ്ടാ​കും,തീ​ര്‍​ച്ച…​ആ​ന്റോ ആ​ന്റ​ണി പ​റ​യു​ന്നു.

ഫേ​സ്‌​കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം…

ശ​ബ​രി​മ​ല ഉ​ള്‍​പ്പെ​ടു​ന്ന നാ​ടി​ന്റെ ജ​ന​പ്ര​തി​നി​ധി​യാ​ണ് എ​ന്നു പ​റ​യു​മ്പോ​ള്‍ കി​ട്ടു​ന്ന ഭ​ക്തി​പു​ര​സ്സ​ര​മു​ള്ള സ്വീ​ക​ര​ണം എ​ന്നും അ​നു​ഭ​വി​ച്ച​റി​യാ​നാ​യി​ട്ടു​ണ്ട്; പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​മ്പോ​ള്‍.

അ​യ്യ​പ്പ​ന്‍ അ​വ​ര്‍​ക്കെ​ല്ലാം വാ​ക്കു​ക​ള്‍ കൊ​ണ്ട് വി​വ​രി​ക്കാ​നാ​കാ​ത്ത ശ​ക്തി​സ്രോ​ത​സ്സാ​ണ്. ആ ​ദി​വ്യ​തേ​ജ​സ്സി​നെ വ​ര്‍​ണി​ക്കു​ന്ന അ​തി​മ​നോ​ഹ​ര​മാ​യ ഒ​രു ച​ല​ച്ചി​ത്രം റി​ലീ​സ് ദി​വ​സം ത​ന്നെ ക​ണ്ട​തി​ന്റെ അ​നു​ഭൂ​തി​യി​ലാ​ണ് ഇ​ത് കു​റി​ക്കു​ന്ന​ത്.

പ്രി​യ​സു​ഹൃ​ത്ത് ആ​ന്റോ ജോ​സ​ഫും വേ​ണു കു​ന്ന​പ്പ​ള്ളി​യും ചേ​ര്‍​ന്ന് നി​ര്‍​മി​ച്ച് വി​ഷ്ണു​ശ​ശി​ശ​ങ്ക​ര്‍ സം​വി​ധാ​നം ചെ​യ്ത ‘മാ​ളി​ക​പ്പു​റം’​എ​ന്ന സി​നി​മ​യെ ഒ​റ്റ​വാ​ച​ക​ത്തി​ല്‍ ‘കേ​ര​ള​ത്തി​ന്റെ കാ​ന്താ​ര’ എ​ന്ന് വി​ശേ​ഷി​പ്പി​ക്കാം.

അ​ത്ര​ത്തോ​ളം ഉ​ജ്ജ്വ​ല​മാ​യാ​ണ് അ​ത് പ്രേ​ക്ഷ​ക​രി​ലേ​ക്ക് ഭ​ക്തി​യു​ടെ​യും അ​തി​ലെ നി​ഷ്‌​ക്ക​ള​ങ്ക​ത​യു​ടെ​യും മ​നോ​ഹ​ര​മാ​യ മു​ഹൂ​ര്‍​ത്ത​ങ്ങ​ള്‍ പ​ക​ര്‍​ന്ന് ഒ​ടു​വി​ല്‍ കോ​രി​ത്ത​രി​പ്പി​ക്കു​ന്ന ക്ലൈ​മാ​ക്സോ​ടെ പ​ര്യ​വ​സാ​നി​ക്കു​ന്ന​ത്.

ക​ല്യാ​ണി എ​ന്ന എ​ട്ടു​വ​യ​സ്സു​കാ​രി​യും അ​വ​ളു​ടെ കൂ​ട്ടു​കാ​ര​നാ​യ പീ​യൂ​ഷും ന​ട​ത്തു​ന്ന ശ​ബ​രി​മ​ല​യാ​ത്ര​ക്കൊ​പ്പം പ്രേ​ക്ഷ​ക​ന്‍ തീ​ര്‍​ഥ​യാ​ത്ര ചെ​യ്യു​ക​യാ​ണ്. ശ​ബ​രി​മ​ല കാ​ണു​ക​യാ​ണ്,അ​നു​ഭ​വി​ക്കു​ക​യാ​ണ്,അ​വി​ട​ത്തെ ചൈ​ത​ന്യം നു​ക​രു​ക​യാ​ണ്…’​ത​ത്വ​മ​സി’ അ​ഥ​വാ ‘അ​ത് നീ​യാ​കു​ന്നു’​എ​ന്നാ​ണ് ശ​ബ​രി​മ​ല​യി​ല്‍ കൊ​ത്തി​വെ​ച്ചി​രി​ക്കു​ന്ന ത​ത്വം.

ഈ ​സി​നി​മ ന​മ്മോ​ടു പ​റ​യു​ന്ന​തും അ​തു​ത​ന്നെ. പീ​യൂ​ഷും ക​ല്യാ​ണി​യും ന​മ്മ​ള്‍ ത​ന്നെ​യാ​ണ്. ഈ ​ര​ണ്ട് ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും അ​വ​ത​രി​പ്പി​ച്ച ദേ​വ​ന​ന്ദ​ന, ശ്രീ​പ​ദ് യാ​ന്‍ എ​ന്നീ കു​ട്ടി​ക​ളി​ല്‍ ഈ​ശ്വ​ര​സ്പ​ര്‍​ശ​മു​ണ്ടെ​ന്ന് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നു. അ​ത്ര​ത്തോ​ളം അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ് അ​വ​രു​ടെ പ്ര​ക​ട​നം.

ഇ​വ​രി​ലൂ​ടെ​യാ​ണ് ക​ഥ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ങ്കി​ലും ശ​ബ​രി​മ​ല​യും അ​യ്യ​പ്പ​നു​മാ​ണ് ഈ ​സി​നി​മ​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍. അ​തു​കൊ​ണ്ടു​ത​ന്നെ ക​ണ്ടി​രി​ക്കു​മ്പോ​ള്‍ മ​ന​സ്സി​ല്‍ പ​ല​പ്പോ​ഴും ‘സ്വാ​മി​യേ…​ശ​ര​ണ​മ​യ്യ​പ്പ…’​എ​ന്ന മ​ന്ത്രം നി​റ​യും.

ഉ​ണ്ണി​മു​കു​ന്ദ​ന്‍ ഒ​രി​ക്ക​ല്‍​ക്കൂ​ടി ജ​ന​മ​ന​സ്സു​ക​ള്‍ കീ​ഴ​ട​ക്കു​ന്നു​ണ്ട്,സ്വ​ന്തം പ്ര​ക​ട​ന​ത്തി​ലൂ​ടെ. സി​നി​മ ക​ണ്ട് മാ​ത്രം അ​റി​യേ​ണ്ട മാ​സ്മ​രി​ക​ത​യാ​ണ് ഉ​ണ്ണി അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന്റേ​ത്.

സൈ​ജു​കു​റു​പ്പ്,ര​മേ​ഷ് പി​ഷാ​ര​ടി തു​ട​ങ്ങി പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച അ​ഭി​നേ​താ​ക്ക​ളെ​ല്ലാം പ്ര​ശം​സ​യ​ര്‍​ഹി​ക്കു​ന്നു. സം​വി​ധാ​യ​ക​ന്‍ വി​ഷ്ണു,തി​ര​ക്ക​ഥാ​കൃ​ത്ത് അ​ഭി​ലാ​ഷ് പി​ള്ള,ഛായാ​ഗ്രാ​ഹ​ക​ന്‍ വി​ഷ്ണു​നാ​രാ​യ​ണ​ന്‍, എ​ഡി​റ്റ​ര്‍ ഷ​മീ​ര്‍​മു​ഹ​മ്മ​ദ്,സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ന്‍ രാ​ജ് തു​ട​ങ്ങി എ​ല്ലാ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​ഭി​ന​ന്ദ​നം.

മ​ല​യാ​ളി​ക്ക് മ​റ്റു​നാ​ടു​ക​ളി​ല്‍ കൂ​ടു​ത​ല്‍ അ​ഭി​മാ​നം ന​ല്‍​കു​ന്ന ഒ​രു ച​ല​ച്ചി​ത്ര​കാ​വ്യ​മാ​ണ് നി​ങ്ങ​ള്‍ ഒ​രു​ക്കി​യ​ത്. കേ​ര​ള​ത്തി​ന് പു​റ​ത്തു​ചെ​ല്ലു​മ്പോ​ള്‍ ഇ​നി​മു​ത​ല്‍ ശ​ബ​രി​മ​ല​യു​ടെ നാ​ട്ടി​ല്‍ നി​ന്ന് വ​രു​ന്നു എ​ന്ന് പ​റ​യു​ന്ന​തി​നൊ​പ്പം,’നി​ങ്ങ​ള്‍ മാ​ളി​ക​പ്പു​റം സി​നി​മ കാ​ണൂ’ എ​ന്നു​കൂ​ടി ഞാ​ന്‍ പ​റ​യും.

അ​ത്ര​ത്തോ​ളം മി​ക​ച്ച​താ​ണ് ഈ ​സൃ​ഷ്ടി. ക​ള​ങ്ക​മി​ല്ലാ​ത്ത ഭ​ക്തി​യും പ്രാ​ര്‍​ഥ​ന​യും മ​നു​ഷ്യ​നെ എ​ത്ര​മേ​ല്‍ വി​മ​ലീ​ക​രി​ക്കു​ന്നു എ​ന്ന​റി​യാ​ന്‍ നി​ങ്ങ​ള്‍ തീ​ര്‍​ച്ച​യാ​യും ഈ ​സി​നി​മ കാ​ണ​ണം. ക​ണ്ടി​റ​ങ്ങു​മ്പോ​ള്‍ ഉ​ള്ളി​ലെ​വി​ടെ​യോ ഒ​രു​ത​രി ക​ണ്ണു​നീ​രും സം​തൃ​പ്തി​യും ബാ​ക്കി​യു​ണ്ടാ​കും,തീ​ര്‍​ച്ച….

Related posts

Leave a Comment