മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വ്യാ​ജ വി​വാ​ഹ ആ​രോ​പ​ണം: ആ​ന്‍റോ അ​ഗ​സ്റ്റി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ പൊ​ലി​സ് നോ​ട്ടീ​സ്

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വ്യാ​ജ വി​വാ​ഹ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച കേ​സി​ല്‍ റി​പ്പോ​ര്‍​ട്ട​ര്‍ ടി​വി മാ​നേ​ജിം​ഗ് എ​ഡി​റ്റ​ര്‍ ആ​ന്‍റോ അ​ഗ​സ്റ്റി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ പൊ​ലി​സ് നോ​ട്ടീ​സ് ന​ല്‍​കി. കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ ആ​ന്‍റോ അ​ഗ​സ്റ്റി​നോ​ട് ക​ള​മ​ശേ​രി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ പൊ​ലി​സ് നി​ർ​ദ്ദേ​ശം ന​ൽ​കി. കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ജു പി. ​നാ​യ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ് എ​ടു​ത്ത​ത്. തൃ​ക്കാ​ക്ക​ര എ​സി​പി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഈ ​കേ​സ് ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. പി​ന്നീ​ട് ഇ​ത് ക​ള​മ​ശേ​രി​യി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. ക​ള​മ​ശേ​രി പൊ​ലി​സ് രാ​ജു പി. ​നാ​യ​രെ വി​ളി​ച്ച് മൊ​ഴി​യെ​ടു​ത്ത​തി​ന് ശേ​ഷ​മാ​ണ് മ​റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്.

Related posts

Leave a Comment