അനു സിത്താര അമ്മയാകാന്‍ പോകുന്നു? വാര്‍ത്തയുടെ സത്യാവസ്ഥ തുറന്നു പറഞ്ഞ് താരം; തന്റെ ഔദ്യോഗിക പേജിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്…

തനിക്കെതിരേ പ്രചരിച്ച വ്യാജവാര്‍ത്തയെ പൊളിച്ചടുക്കി അനുസിത്താര. തനിക്കെതിരേ പ്രചരിക്കുന്ന വ്യാജവാര്‍ത്തയുടെ സത്യാവസ്ഥ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വെളിപ്പെടുത്തിയത്. അനു സിത്താര അമ്മയാകാന്‍ പോകുന്നു എന്ന തരത്തില്‍ പ്രചരിപ്പിച്ച വാര്‍ത്ത വ്യാജമാണെന്ന് താരം വ്യക്തമാക്കി. തന്റെ ഔദ്യോഗിക പേജിലൂടെയാണ് താരം വ്യാജവാര്‍ത്തയെ തള്ളിയത്. വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

വിവാഹത്തിനു ശേഷം സിനിമയിലെത്തി മലയാളത്തിലെ മുന്‍നിര നായികമാരില്‍ പേരെടുത്ത താരമാണ് അനു സിത്താര. സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരം തനിക്കെതിരെ വരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്യാറുണ്ട്. തന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നേരിട്ടു പങ്കുവയ്ക്കാനും താരം ശ്രമിക്കാറുണ്ട്. അതിനിടെയാണ്, താരം ഗര്‍ഭിണിയാണെന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്. ഇത് വ്യാജമാണെന്ന് അനു സിത്താര തന്നെ വ്യക്തമാക്കിയതോടെ വാര്‍ത്ത പ്രചരിപ്പിച്ചവരുടെ കള്ളി പൊളിയുകയും ചെയ്തു.

Related posts