Set us Home Page

ബുംറയുമായി ചുമ്മാ സൗഹൃദം മാത്രം! അനുപമ പരമേശ്വരന്‍ പറയുന്നു

ഇ​ന്ത്യ​യി​ൽ ക്രി​ക്ക​റ്റും ബോ​ളി​വു​ഡും ഇ​ട​ക​ല​ർ​ന്നു കി​ട​ക്കു​ന്ന​താ​ണെ​ന്ന് പ​റ​യാ​റു​ണ്ട്. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം വി​രാ​ട് കോ​ഹ് ലി ​ത​ന്നെ ഉ​ദാ​ഹ​ര​ണം. മാ​ത്ര​മ​ല്ല പ​ല ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടെ പേ​രും ബോ​ളി​വു​ഡ് താ​ര​ങ്ങ​ളു​മാ​യി ചേ​ർ​ത്ത് പ​ല ത​വ​ണ പ​റ​ഞ്ഞു കേ​ട്ടി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ ഇ​ന്ത്യ​യു​ടെ സൂ​പ്പ​ർ ബൗ​ള​ർ ജ​സ്പ്രീ​ത് ബും​റ​യു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ​ത് ബോ​ളി​വു​ഡ് സു​ന്ദ​രി​ക​ള​ല്ല. ഒ​രു മ​ല​യാ​ളി സു​ന്ദ​രി​യാ​ണ്. മ​റ്റാ​രു​മ​ല്ല ന​മ്മു​ടെ അ​നു​പ​മ പ​ര​മേ​ശ്വ​ര​നാ​ണ് ആ ​ക​ക്ഷി.

ക്രി​ക്ക​റ്റ് ക​ഴി​ഞ്ഞാ​ൽ ബും​റ​യു​ടെ ഇ​ഷ്ട​ങ്ങ​ളി​ലൊ​ന്ന് സി​നി​മ​യാ​ണ്. ബും​റ​യു​ടെ ഇ​ഷ്ട ന​ടി ന​മ്മു​ടെ അ​നു​പ​മ​യാ​ണ്. ബും​റ​യു​ടെ ട്വി​റ്റ​ർ പേ​ജ് നോ​ക്കി​യാ​ൽ ഇ​ക്കാ​ര്യം മ​ന​സ്സി​ലാ​കും. ബും​റ ടി​റ്റ​റി​ൽ 25 പേ​രെ​യാ​ണ് ഫോ​ളോ ചെ​യ്യു​ന്ന​ത്. ഇ​തി​ൽ കൂ​ടു​ത​ൽ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​ണ്.

ഇ​തി​ൽ ഒ​രേ​യൊ​രു ന​ടി​യു​മു​ണ്ട്, അ​ത് അ​നു​പ​മ പ​ര​മേ​ശ്വ​ര​നാ​ണ്.​ മ​ല​യാ​ള സി​നി​മ​യാ​യ പ്രേ​മ​ത്തി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​ടി​യാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ. മ​ല​യാ​ള സി​നി​മ​യി​ൽ​നി​ന്നു തെ​ലു​ങ്കി​ലേ​ക്കെ​ത്തി​യ അ​നു​പ​മ​യ്ക്ക് പി​ന്നെ തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. തെ​ലു​ങ്കി​ലെ തി​ര​ക്കു​ള​ള ന​ടി​മാ​രി​ലൊ​രാ​ളാ​ണ് അ​നു​പ​മ. ട്വി​റ്റ​റി​ൽ അ​നു​പ​മ പ​ര​മേ​ശ്വ​ന്‍റെ ട്വീ​റ്റു​ക​ൾ ബും​റ ലൈ​ക്ക് ചെ​യ്യു​ന്ന​ത് പ​തി​വാ​ണ്. ബും​റ​യു​ടെ ട്വീ​റ്റു​ക​ൾ അ​നു​പ​മ​യും ലൈ​ക്ക് ചെ​യ്യാ​റു​ണ്ട്.

ന​ടി​യാ​യ അ​നു​പ​മ അ​ധി​കം വൈ​കാ​തെ ത​ന്നെ സം​വി​ധാ​യി​ക വേ​ഷ​വും അ​ണി​ഞ്ഞേ​ക്കും. അ​ഭി​ന​യ​ത്തി​നൊ​പ്പം സം​വി​ധാ​ന​ത്തി​ന്‍റെ പ്രാ​രം​ഭ പാ​ഠ​ങ്ങ​ളും പ​ഠി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ആ​ദ്യ​മാ​യി നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ സ​ഹ​സം​വി​ധാ​യി​ക​യാ​വു​ന്ന​ത്. ചി​ത്ര​ത്തി​ൽ അ​നു​പ​മ അ​ഭി​ന​യി​ക്കു​ന്നു​മു​ണ്ട്.

അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ ഏ​റെ നാ​ളു​ക​ൾ​ക്കു ശേ​ഷം മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ഇ​ത്. എ​ന്താ​യാ​ലും ഈ ​സം​ഭ​വം മ​ല​യാ​ളി​ക​ളെ​യാ​കെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ബുറയുമായി സൗഹൃദം മാത്രമാണു ള്ളതെന്ന് ഈ വാർത്തയോട് അനുപമ പ്രതികരിച്ചു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS