ഇടുക്കിയുടെ തിളക്കം, അപു ജോൺ ജോസഫ്

തൊ​ടു​പു​ഴ: ഇ​ടു​ക്കി​ക്ക് ഇ​ത്ത​വ​ണ മ​ന്ത്രി​സ്ഥാ​നം ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ജി​ല്ല​യ്ക്ക് തി​ള​ക്ക​മാ​യി അ​പു ജോ​ണ്‍ ജോ​സ​ഫി​ന് ല​ഭി​ച്ച ചീ​ഫ് വി​പ്പ് സ്ഥാ​നം. പ​തി​റ്റാ​ണ്ടു​ക​ളാ​യി കേ​ര​ള രാ​ഷ്‌​ട്രീ​യ ച​രി​ത്ര​ത്തി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന പി.​ജെ.​ജോ​സ​ഫി​ന് മ​ക​നാ​യ ജ​യി​ച്ച അ​പു ജോ​ണ്‍ ജോ​സ​ഫ് ക​ന്നി​യ​ങ്ക​ത്തി​ല്‍ വി​ജ​യം നേ​ടി​യാ​ണ് കാ​ബി​ന​റ്റ് പ​ദ​വി​യി​ലേ​ക്കെ​ത്തു​ന്ന​ത്.

പി.​ജെ. ജോ​സ​ഫി​ന്‍റെ പി​ന്‍​ഗാ​മി​യാ​യി രാ​ഷ്‌​ട്രീ​യ രം​ഗ​ത്തെ​ത്തി​യ അ​ദ്ദേ​ഹം കേ​ര​ള കോ​ണ്‍ ഗ്ര​സി​ന്‍റെ സം​സ്ഥാ​ന കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്ന നി​ല​യി​ല്‍ രാ​ഷ​ട്രീ​യ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. പി​താ​വി​നു ന​ല്‍​കി​യ അ​തേ സ്‌​നേ​ഹം ന​ല്‍​കി​യാ​ണ് ജ​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ക​നെ​യും വ​ര​വേ​റ്റ​ത്.

ജി​ല്ല​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​മാ​യ 44,291 വോ​ട്ടി​നാ​ണ് ക​ന്നി​യ​ങ്ക​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ എ​മ്മി​ലെ സി​റി​യ​ക് ചാ​ഴി​കാ​ട​നെ തോ​ല്‍​പ്പി​ച്ച് ജ​യി​ച്ചു ക​യ​റി​യ​ത്. കേ​ര​ളം ക​ണ്ട മി​ക​ച്ച മ​ന്ത്രി​മാ​രി​ല്‍ ഒ​രാ​ളാ​യ പി.​ജെ. ജോ​സ​ഫി​ന്‍റെ​യും പ​രേ​ത​യാ​യ ഡോ. ​ശാ​ന്ത ജോ​സ​ഫി​ന്‍റെ​യും മൂ​ത്ത മ​ക​നാ​യ അ​പു ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി ഉ​ണ്ടാ​യി​രു​ന്ന ഉ​യ​ര്‍​ന്ന ജോ​ലി​യി​ല്‍​നി​ന്നാ​ണ് 2008-ല്‍ ​പൊ​തു രം​ഗ​ത്തേ​യ്ക്ക് അ​പു ജോ​ണ്‍ ജോ​സ​ഫ് കാ​ലെ​ടു​ത്തു വ​ച്ച​ത്. 2008 ല്‍ ​നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ ശേ​ഷം കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ലേ​ക്കും ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ര്‍, ജോ​ക്കു​ട്ട​ന്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് എ​ന്നി​വ​യി​ലൂ​ടെ പൊ​തു​പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല​യി​ലേ​ക്കും കാ​ലെ​ടു​ത്തു വ​ച്ചു.

അ​പു ജോ​ണ്‍ ജോ​സ​ഫി​നെ പാ​ര്‍​ട്ടി​യു​ടെ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്കും പി​ന്നീ​ട് ഹൈ ​പ​വ​ര്‍ ക​മ്മി​റ്റി​യി​ലേ​ക്കും തു​ട​ർ​ന്ന് സം​സ്ഥാ​ന കോ-​ഓ​ര്‍​ഡി​നേ​റ്റ​റും തെ​ര​ഞ്ഞെ​ടു​ത്തു. ഡോ.​അ​നു ജോ​ര്‍​ജാ​ണ് ഭാ​ര്യ. ജോ​സ​ഫ് പി.​ജോ​ണ്‍, ജോ​ര്‍​ജ് പി.​ജോ​ണ്‍ എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

Related posts

Leave a Comment