ആഴ്ചകളോളം നീണ്ട ഓപ്പറേഷന്‍ വിജയകരമായി ! അറബിക്കടലിൽ രണ്ടായിരം കോടിയുടെ മയക്കുമരുന്നു പിടികൂടി; ഒ​​​​​രു ബോ​​​​​ട്ട് ക​​​​​ട​​​​​ലി​​​​​ൽ​​​​​ത്താ​​​​​ഴ്ത്തി

അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്: ഗു​​​​​ജ​​​​​റാ​​​​​ത്ത് തീ​​​​​ര​​​​​ത്ത് അ​​​​​റ​​​​​ബി​​​​​ക്ക​​​​​ട​​​​​ലി​​​​​ൽ വ​​​​​ൻ മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്നു വേ​​​​​ട്ട.

നാ​​​​​ർ​​​​​ക്കോ​​​​​ട്ടി​​​​​ക് ക​​​​​ൺ​​​​​ട്രോ​​​​​ൾ ബ്യൂ​​​​​റോ​​​​​യും നാ​​​​​വി​​​​​ക​​​​​സേ​​​​​ന​​​​​യും സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​നി​​​​​ൽ 760 കി​​​​​ലോ മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്നാ​​​​​ണ് പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​ത്.

ഹാ​​​​​ഷി​​​​​ഷും ഐ ​​​​​മെ​​​​​ത്ത് എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന മെ​​​​​താം​​​​​ഫെ​​​​​റ്റ​​​​​മീ​​​​​നും ഹ​​​​​റോ​​​​​യി​​​​​നും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ അ​​​​​ന്താ​​​​​രാ​​​​​ഷ് ട്ര ​​​​​വി​​​​​പ​​​​​ണി​​​​​യി​​​​​ൽ 2,000 കോ​​​​​ടി​​​​​രൂ​​​​​പ വി​​​​​ല​​​​​വ​​​​​രു​​​​​ന്ന മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്നു​​​​​ക​​​​​ളാ​​​​​ണ് പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​തെ​​​​​ന്ന് എ​​​​​ൻ​​​​​ബി​​​​​സി പ​​​​​ത്ര​​​​​ക്കു​​​​​റി​​​​​പ്പി​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു.

എ​​​​​ൻ​​​​​സി​​​​​ബി ഡെ​​​​​പ്യൂ​​​​​ട്ടി ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ സ​​​​​ഞ്ജ​​​​​യ് കു​​​​​മാ​​​​​ർ സി​​​​​ൻ​​​​​ഹി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ നാ​​​​​വി​​​​​ക​​​​​സേ​​​​​ന​​​​​യു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ ആ​​​​​ഴ്ച​​​​​ക​​​​​ളോ​​​​​ളം നീ​​​​​ണ്ട ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​നാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ വി​​​​​ജ​​​​​യ​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്.

അ​​​​​യ​​​​​ൽ​​​​​രാ​​​​​ജ്യ​​​​​ത്തു​​​​​നി​​​​​ന്നും ക​​​​​ട​​​​​ലി​​​​​ലൂ​​​​​ടെ ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്ക് വ​​​​​ൻ​​​​​തോ​​​​​തി​​​​​ൽ മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്ന് എ​​​​​ത്തു​​​​​ന്ന​​​​​താ​​​​​യി ര​​​​​ഹ​​​​​സ്യാ​​​​​ന്വേ​​​​​ഷ റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

ഗു​​​​​ജ​​​​​റാ​​​​​ത്ത് തീ​​​​​ര​​​​​ത്തു​​​​​നി​​​​​ന്നും 200 നോ​​​​​ട്ടി​​​​​ക്ക​​​​​ൽ മൈ​​​​​ൽ അ​​​​​ക​​​​​ലെ​​​​​വ​​​​​ച്ചാ​​​​​ണ് മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്ന് സം​​​​​ഘ​​​​​ത്തെ ക​​​​​ണ്ടെ​​​​​ത്താ​​​​​നാ​​​​​യ​​​​​ത്.

നാ​​​​​വി​​​​​ക​​​​​സേ​​​​​ന​​​​​യു​​​​​ടെ ബോ​​​​​ട്ട് ശ്ര​​​​​ദ്ധ​​​​​യി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​തോ​​​​​ടെ ഒ​​​​​രു ബോ​​​​​ട്ട് ക​​​​​ട​​​​​ലി​​​​​ൽ​​​​​ത്താ​​​​​ഴ്ത്തി. മ​​​​​റ്റൊ​​​​​ന്ന് ഉ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

ന​​​​​ടു​​​​​ക്ക​​​​​ട​​​​​ലി​​​​​ൽ​​​​​നി​​​​​ന്ന് ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്നു പി​​​​​ടി​​​​​കൂ​​​​​ടി​​​​​യ​​​​​തെ​​​​​ന്ന് എ​​​​​ൻ​​​​​സി​​​​​ബി ഡ​​​​​റ​​​​​ക്ട​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ എ​​​​​സ്.​​​​​എ​​​​​ൻ. പ്ര​​​​​ഥാ​​​​​ൻ പ​​​​​റ​​​​​ഞ്ഞു.

Related posts

Leave a Comment