ഫേസ്ബുക്ക് കൂട്ടുകാരിയെ തട്ടിക്കൊണ്ടുപോയി നിരവധിതവണ പീഡിപ്പിച്ചു; മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം മുങ്ങിയ യുവാവിനെ പൊക്കി പോലീസ്

വി​തു​ര: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് ക​ട​ന്നു ക​ള​ഞ്ഞ പ്ര​തി പി​ടി​യി​ൽ. പാ​ലോ​ട് ക​രി​മ​ൺ​കോ​ട് മു​ക്കാ​ൽ​ത്തോ​ട് അ​നീ​ഷ് ഭ​വ​നി​ൽ അ​നീ​ഷ് (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ പ്ര​തി ചൊ​വ്വാ​ഴ്ച രാ​ത്രി വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി​ച്ച് പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച​തി​നു ശേ​ഷം മു​റി​ക്കു​ള്ളി​ൽ പൂ​ട്ടി​യി​ട്ടു. പി​ന്നീ​ട് ക​ട​ന്നു ക​ള​ഞ്ഞ ഇ​യാ​ളെ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി ഇ​യാ​ളു​ടെ വീ​ട്ടി​ലു​ള്ള വി​വ​രം മ​ന​സി​ലാ​ക്കി​യ​ത്.

നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി അ​നി​ൽ​കു​മാ​ർ, വി​തു​ര ഇ​ൻ​സ്പെ​ക്ട​ർ എ​സ് ശ്രീ​ജി​ത്ത്, എ​സ്ഐ മാ​രാ​യ വി​നോ​ദ്, സ​തി​കു​മാ​ർ, എ​സ് സി​പി​ഒ പ്ര​ദീ​പ്, നി​തി​ൻ, ജ​വാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment