പണത്തിന് വല്ലാത്ത ബുദ്ധിമുട്ടല്ലേ സാർ..! ബിജെപി നേതാവിന്‍റെ വീട്ടിൽ നിന്നും കള്ളനോട്ട് പിടിച്ച സംഭവം; കേസിലെ അഞ്ചാം പ്രതിയും അറസ്റ്റിലായി; ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചെന്ന്

arrest-harshan-kallanote-caക​യ്പ​മം​ഗ​ലം: ബി​ജെ പി ​നേ​താ​ക്ക​ളു​ടെ വീ​ട്ടി​ൽ​നി​ന്നു ക​ള്ള​നോ​ട്ടു പി​ടി​ച്ചെ​ടു​ത്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യി അ​ഞ്ചാം പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.  കേ​സി​ലെ ഒ​ന്നും ര​ണ്ടും  പ്ര​തി​ക​ളാ​യ ഏ​രാ​ശേ​രി രാ​ഗേ​ഷി​നെ​യും രാ​ജീ​വി​ന്‍റെ​യും പി​താ​വാ​യ ഹ​ർ​ഷ​നെ(62)​യാ​ണു ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ് പി ​പി.​ടി. ബാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഹ​ർ​ഷ​ന്‍റെ പേ​രി​ലു​ള്ള വീ​ട്ടി​ലാ​ണു ക​ള്ള​നോ​ട്ട​ടി ന​ട​ത്തി​യ​തെ​ന്ന​തു കൊ​ണ്ടാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ള്ള​നോ​ട്ടു വി​ഷ​യ​ത്തി​ൽ ഹ​ർ​ഷ​നു നേ​രി​ട്ടോ അ​ല്ലാ​തെ യോ ​പ​ങ്കു​ണ്ടോ​യെ​ന്ന കാ​ര്യം അ​ന്വേ​ഷി​ക്കു​മെ​ന്നും ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചാം​പ​ര​ത്തി​യി​ലെ വീ​ടി​നു സ ​മീ​പ​ത്തു നി​ന്നാ​ണു ഹ​ർ​ഷ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ടു​ങ്ങ​ല്ലൂ​ർ  കോ​ട​തി​യി​ൽ ഹാ ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.   ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ രാ​ഗേ​ഷി​ന്‍റെ​യും രാ​ജീ​വി​ന്‍റെ​യും ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്നു ക​ഴി​യും. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ ക്രൈം ​ബ്രാ​ഞ്ചി​ന് പു​റ​ത്തു വി​ടാ​ൻ ക​ഴി​യാ​ത്ത പ​ല വി​വ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട​ന്നാ​ണ് വി​വ​രം.

Related posts