പോലീസുകാരനെ കുഴിയിൽ തള്ളിയിട്ട് വിലങ്ങുമായി മുങ്ങിയ പോസ്കോ കേസിലെ മുഖ്യ പ്രതി പിടിയിൽ; ഇനി രണ്ടുപേരെ കിട്ടാനുണ്ട്


ചാ​ത്ത​ന്നൂ​ർ: പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് കു​ഴി​യി​ൽ ത​ള്ളി​യി​ട്ട​ശേ​ഷം ര​ക്ഷ​പ്പെ​ട്ട കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ളി​ൽ മു​ഖ്യ​പ്ര​തി​യെ പാ​രി​പ്പ​ള്ളി പോ​ലീ​സ് പി​ടി​കൂ​ടി.​

ക​ല്ലു​വാ​തു​ക്ക​ൽ പു​ലി​ക്കു​ഴി ച​രു​വി​ള വീ​ട്ടി​ൽ ജി​ത്തു (കു​ട്ട​ൻ – 24) വാ​ണ് പി​ടി​യി​ലാ​യ​ത്. ക​ല്ല​മ്പ​ലം തോ​ട്ട​യ്ക്കാ​ട് ക​ര​വാ​രം ഭാ​ഗ​ത്തെ ഒ​രു പാ​റ​ ക്വാ​റി​യി​ൽ ഒ​ളി​ച്ചു ക​ഴി​യു​ക​യാ​യി​രു​ന്നു ജി​ത്തു.

വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ട്ട മ​റ്റ് ര​ണ്ട് പ്ര​തി​ക​ളാ​യ മ​നു (ക​ണ്ണ​ൻ – 26), സം​ഗീ​ത് (ചി​ന്നു​ക്കു​ട്ട​ൻ – 20) എ​ന്നി​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഇ​വ​ർ​ക്കാ​യി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ജി​ത്തു​വി​നെ പി​ടി​കൂ​ടി​യ​ത്.

14 കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തി​ന് പോ​ക്സോ കേ​സാ​ണ് ഇ​വ​രു​ടെ പേ​രി​ലു​ള്ള​ത്. വീ​ടാ​ക്ര​മ​ണം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ഇ​വ​ർ.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​ര​വൂ​ർ പെ​രു​മ്പു​ഴ യ​ക്ഷി​ക്കാ​വ് കോ​ള​നി​യി​ൽ നി​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച ശേ​ഷം ര​ക്ഷ​പ്പെ​ട്ട​ത്.​ഇ​വ​ർ ഒ​ളി​വി​ൽ ക​ഴി​യു​ന്ന വി​വ​ര​മ​റി​ഞ്ഞ് പാ​രി​പ്പ​ള്ളി എ​സ്.​ഐ. നൗ​ഫ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചം​ഗ സം​ഘം ഇ​വ​ർ കി​ട​ന്നു​റ​ങ്ങി​യ വീ​ട് വ​ള​ഞ്ഞു.

മ​നു​വി​നെ​യും ചി​ന്നു​ക്കു​ട്ട​നെ​യും പി​ടി​കൂ​ടി ഒ​രു വി​ല​ങ്ങി​ൽ ബ​ന്ധി​ച്ചു. ജി​ത്തു​വി​നെ വി​ല​ങ്ങി​ടാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ പ​രി​സ​ര​വാ​സി​ക​ൾ ത​ടി​ച്ചു കൂ​ടി.​ ഇ​തി​നി​ട​യി​ൽ ജി​ത്തു ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു.

പി​ന്നാ​ലെ ഓ​ടി​യ സി.​പി.​ഒ.​ അ​നൂപി (31) നെ ​കു​ഴി​യി​ലേക്ക് ത​ള്ളി​യി​ട്ട ശേ​ഷം ജി​ത്തു ഓ​ടി ര​ക്ഷ​പ്പെ​ട്ടു.​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നൂപ് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യി.

ബ​ഹ​ള​ത്തി​നി​ട​യി​ൽ വി​ല​ങ്ങു​മാ​യി മ​റ്റ് ര​ണ്ടു പേ​രും ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ർ​ക്കാ​യി ഊ​ർ​ജ്ജി​ത​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പാ​രി​പ്പ​ള്ളി സി.​ഐ. രൂ​പേ​ഷ് രാ​ജ്, എ​സ്.​ഐ. നൗ​ഫ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഊ​ർ​ജ്ജി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. എ.​എ​സ്.​ഐ​മാ​രാ​യ ര​മേ​ശ്, ന​ന്ദ​കു​മാ​ർ.​ സി.​പി.​ഒ അ​ജു, ജെ​യി​ൻ ഷാ​ഡോ പോ​ലീ​സു​കാ​രാ​യ ബൈ​ജു, സീ​നു, മ​നു, സ​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment