മദ്യം വരുത്തുന്ന വിന! ജ​ഡ്ജി​ക്ക​സേ​ര​യി​ലി​രു​ന്നു സെ​ൽ​ഫി; പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളി​നെ​തി​രേ കേ​സ്

ഉ​മാ​റി​യ (മ​ധ്യ​പ്ര​ദേ​ശ്): ജ​ഡ്ജി​ക്ക​സേ​രയി​ലി​രു​ന്നു സെ​ൽ​ഫി​യെ​ടു​ത്ത മ​ധ്യ​പ്ര​ദേ​ശി​ലെ ട്രെ​യി​നി പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളി​നെ​തി​രേ കേ​സ്. ഉ​മാ​റി​യ​യി​ലെ പോ​ലീ​സ് അ​ക്കാ​ഡ​മി​യി​ൽ ട്രെ​യി​നി കോ​ൺ​സ്റ്റ​ബി​ൾ രാം ​അ​വ​താ​ർ റാ​വ​ത്താ​ണ് സെ​ൽ​ഫി ​ഭ്ര​മം മൂ​ലം അ​ഴി​യെ​ണ്ണേ​ണ്ട അ​വ​സ്ഥ​യി​ലാ​യ​ത്.

കോ​ട​തി​യി​ൽ അ​തി​ക്ര​മി​ച്ചു​ ക​യ​റി​യെ​ന്ന കു​റ്റ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് കോ​ഠ്വാ​ലി പോ​ലീ​സ് പ​റ​ഞ്ഞു.

മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട അ​വ​സ്ഥ​യി​ൽ ശ​നി​യാ​ഴ്ച​യാ​ണ് രാം ​അ​വ​താ​ർ യാ​ദ​വ് ജ​ഡ്ജി​യു​ടെ മു​റി​യി​ൽ പ്ര​വേ​ശി​ച്ച​ത്. അ​വ​ധി​സ​മ​യ​ത്ത് ജ​ഡ്ജി​യു​ടെ മു​റി​തു​റ​ന്നു​കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കോ​ട​തി പ്യൂ​ൺ ശ​ക്തി​സിം​ഗ് അ​ക​ത്തു​ക​യ​റി​യ​പ്പോ​ൾ ജ​ഡ്ജി​ക്ക​സ​രേ​യി​ലി​രു​ന്ന് സെ​ൽ​ഫി എ​ടു​ക്കു​ന്ന രാം ​അ​വ​താ​റി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു. അ​വ​ർ പോ​ലീ​സി​ന് വി​ളി​ച്ചു​വ​രു​ത്തി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് കേ​സ്.

Related posts