അ​മ്മൂ​മ്മ​യു​ടെ അറുപതുകാരനായ സുഹൃത്ത് പീഡിപ്പിച്ചത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കൊച്ചുമക്കളെ; ഞെട്ടി മുരുക്കുംപുഴക്കാർ


തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചിരു​ന്ന വൃ​ദ്ധ​നെ മം​ഗ​ല​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​രു​ക്കും​പു​ഴ സ്വ​ദേ​ശി വി​ക്ര​മ​ൻ (60) നെ​യാ​ണ് പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​ൻ​പ​തും ഏ​ഴും വ​യ​സു​ള്ള സ​ഹോ​ദ​രി​മാ​രാ​യ കു​ട്ടി​ക​ളെ​യാ​ണ് പ്ര​തി പീ​ഡി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ അ​മ്മൂ​മ്മ​യു​ടെ സു​ഹൃ​ത്താ​ണ് പ്ര​തി. അ​മ്മൂ​മ്മ​യു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ച് വ​ന്നി​രു​ന്ന കു​ട്ടി​ക​ളെ അ​വി​ട​ത്തെ നി​ത്യ​സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്ന പ്ര​തി ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ക്കാ​ല​മാ​യി പീ​ഡി​പ്പി​ച്ച് വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ചൈ​ൾ​ഡ് ലൈ​ൻ അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് കു​ട്ടി​ക​ൾ പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് മം​ഗ​ല​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

Related posts

Leave a Comment