അ​ന്പി​ളി​ക്ക​രി​കെ… ആ​ർ​ട്ടെ​മി​സ് 2 ച​രി​ത്ര​നി​മി​ഷ​ങ്ങ​ളി​ലൂ​ടെ

നാ​സ​യു​ടെ ആ​ർ​ട്ടെ​മി​സ് 2 ദൗ​ത്യം, ച​രി​ത്ര​നി​മി​ഷ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു. നാ​ലു ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ ച​ന്ദ്ര​നെ ചു​റ്റി​യു​ള്ള നി​ർ​ണാ​യ​ക​മാ​യ “ഫ്ളൈ​ബൈ’ പൂ​ർ​ത്തി​യാ​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ. ഭൂ​മി​യി​ൽ​നി​ന്നു മ​നു​ഷ്യ​ൻ ഇ​തു​വ​രെ സ​ഞ്ച​രി​ച്ചി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും കൂ​ടി​യ ദൂ​ര​മെ​ന്ന റെ​ക്കോ​ർ​ഡ് ഇ​ന്നു തി​രു​ത്തി​ക്കു​റി​ക്ക​പ്പെ​ടും. റീ​ഡ് വൈ​സ്മാ​ൻ, വി​ക്ട​ർ ഗ്ലോ​വ​ർ, ക്രി​സ്റ്റീ​ന കോ​ച്ച്, ജെ​റ​മി ഹാ​ൻ​സെ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഓ​റി​യോ​ൺ പേ​ട​ക​ത്തി​ലെ ച​രി​ത്ര​സ​ഞ്ചാ​രി​ക​ൾ.

ദൗ​ത്യ​ത്തി​ന്‍റെ പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ:
രാ​വി​ലെ 10:11ന് ​ഓ​റി​യോ​ൺ പേ​ട​കം ച​ന്ദ്ര​ന്‍റെ ഗു​രു​ത്വാ​ക​ർ​ഷ​ണ വ​ല​യ​ത്തി​ൽ പ്ര​വേ​ശി​ച്ചു.
11ന് ​ശാ​സ്ത്രീ​യ ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ണം.
11:26ന് ​ച​രി​ത്ര നി​മി​ഷം, അ​പ്പോ​ളോ 13 സ്ഥാ​പി​ച്ച റെ​ക്കോ​ർ​ഡ് മ​റി​ക​ട​ന്ന് മ​നു​ഷ്യ​ൻ ഭൂ​മി​യി​ൽ നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ ദൂ​രം സ​ഞ്ച​രി​ക്കു​ന്ന സ​മ​യം.
നാ​ളെ പു​ല​ർ​ച്ചെ 12:15 ന് ​ചാ​ന്ദ്ര​നി​രീ​ക്ഷ​ണം ആ​രം​ഭി​ക്കു​ന്നു.
4:14ന് ​പേ​ട​കം ച​ന്ദ്ര​ന്‍റെ മ​റു​വ​ശ​ത്തേ​ക്ക് നീ​ങ്ങു​ന്ന​തി​നാ​ൽ ആ​ശ​യ​വി​നി​മ​യം താ​ത്കാ​ലി​ക​മാ​യി വി​ച്ഛേ​ദി​ക്ക​പ്പെ​ടും.
4:32ന് ​ച​ന്ദ്ര​നോ​ട് ഏ​റ്റ​വും അ​ടു​ത്ത ദൂ​ര​ത്തെ​ത്തു​ന്നു. ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ നി​ന്നു വെ​റും 4,070 മൈ​ൽ ഉ​യ​ര​ത്തി​ൽ പേ​ട​കം എ​ത്തും.
04:37ന് ​ഭൂ​മി​യി​ൽ നി​ന്നു​ള്ള പ​ര​മാ​വ​ധി ദൂ​ര​ത്തി​ൽ (252,760 മൈ​ൽ) പേ​ട​കം എ​ത്തും.
4:55ന് ​ആ​ശ​യ​വി​നി​മ​യം വീ​ണ്ടും പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ടും.
6:05ന് ​പേ​ട​ക​ത്തി​ൽ​നി​ന്നു​ള്ള സൂ​ര്യ​ഗ്ര​ഹ​ണ ദൃ​ശ്യം. സൂ​ര്യ​ൻ ച​ന്ദ്ര​നു പി​ന്നി​ലാ​കു​ന്ന കാ​ഴ്ച.
8:33ന് ​ഭ്ര​മ​ണ​പ​ഥം ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള ട്ര​ജ​ക്ട​റി ക​റ​ക്ഷ​ൻ ബേ​ൺ ന​ട​ക്കും.

ബ​ഹി​രാ​കാ​ശ വ​സ്ത്ര​ങ്ങ​ളു​ടെ പ​രീ​ക്ഷ​ണം
നി​ല​വി​ൽ സ​ഞ്ചാ​രി​ക​ൾ ഓ​റി​യോ​ൺ ക്രൂ ​സ​ർ​വൈ​വ​ൽ സി​സ്റ്റം സ്യൂ​ട്ടു​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. സീ​റ്റു​ക​ളി​ൽ ഇ​രി​ക്കു​ക, ച​ലി​ക്കു​ക, ഭ​ക്ഷ​ണം ക​ഴി​ക്കാ​നും വെ​ള്ളം കു​ടി​ക്കാ​നു​മു​ള്ള സൗ​ക​ര്യം തു​ട​ങ്ങി​യ​വ ഗ​വേ​ഷ​ക​ർ വി​ല​യി​രു​ത്തും. പേ​ട​ക​ത്തി​നു​ള്ളി​ലെ മ​ർ​ദം കു​റ​യു​ക​യോ മ​റ്റോ ചെ​യ്താ​ൽ സ​ഞ്ചാ​രി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​ത് ഈ ​സ്യൂ​ട്ടു​ക​ളാ​ണ്.

ഓ​റി​യ​ന്‍റ​ൽ ബേ​സി​ൻ, ഹെ​ർ​ട്‌​സ്‌​സ്പ്രം​ഗ് ബേ​സി​ൻ
യാ​ത്ര​യ്ക്കി​ട​യി​ൽ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ മു​പ്പ​തു പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളെ​ക്കു​റി​ച്ച് സം​ഘം പ​ഠ​നം ന​ട​ത്തും. ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് ഓ​റി​യ​ന്‍റ​ൽ ബേ​സി​ൻ ആ​ണ്. ഏ​ക​ദേ​ശം 600 മൈ​ൽ വീ​തി​യു​ള്ള ഈ ​ഗ​ർ​ത്തം ച​ന്ദ്ര​ന്‍റെ വ​ശ​ങ്ങ​ളി​ലാ​യി​ട്ടാ​ണു സ്ഥി​തി ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ, ച​ന്ദ്ര​ന്‍റെ മ​റു​വ​ശ​ത്തു​ള്ള ഹെ​ർ​ട്‌​സ്‌​സ്പ്രം​ഗ് ബേ​സി​ൻ എ​ന്ന ഗ​ർ​ത്ത​വും ഇ​വ​ർ നി​രീ​ക്ഷി​ക്കും.

ഈ ​ര​ണ്ട് ഗ​ർ​ത്ത​ങ്ങ​ളെ​യും താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് വ​ഴി ച​ന്ദ്ര​ന്‍റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. ച​ന്ദ്ര​ന്‍റെ മ​റു​വ​ശ​ത്തേ​ക്ക് പേ​ട​കം ക​ട​ക്കു​മ്പോ​ൾ ഏ​ക​ദേ​ശം 40 മി​നി​റ്റോ​ളം ഭൂ​മി​യു​മാ​യു​ള്ള ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ടും. റേ​ഡി​യോ ത​രം​ഗ​ങ്ങ​ളെ ച​ന്ദ്ര​ൻ ത​ട​യു​ന്ന​ത് കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത്. നാ​സ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും പ്ര​മു​ഖ സ്ട്രീ​മിം​ഗ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും ച​രി​ത്ര​യാ​ത്ര ത​ത്സ​മ​യം കാ​ണാം.

Related posts

Leave a Comment