യുദ്ധഭൂമിയില്‍ സൈറയെ തനിച്ചാക്കാതെ ഒപ്പം കൂട്ടി ആര്യ ! ഇരുവരും നാട്ടിലെത്തി…

വീ​ര്‍​പ്പു​മു​ട്ടി​ക്ക​ഴി​ഞ്ഞ നാ​ളു​ക​ള്‍​ക്കു ശേ​ഷം നാ​ട്ടി​ലേ​ക്ക് തി​രി​ച്ച ആ​ര്യ​യു​ടെ കൂ​ടെ മ​റ്റൊ​രാ​ള്‍ കൂ​ടി ഉ​ണ്ടാ​യി​രു​ന്നു. ജീ​വ​ന്റെ ജീ​വ​നാ​യ വ​ള​ര്‍​ത്തു​നാ​യ സൈ​റ.

ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ ഇ​രു​പ​തു​കാ​രി ആ​ര്യ ആ​ല്‍​ഡ്രി​ന്‍ സൈ​റ​യ്ക്കൊ​പ്പ​മാ​ണ്, യു​ക്രൈ​നി​ലെ യു​ദ്ധ​ഭൂ​മി​യി​ല്‍​നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ​ത്.

ബു​ക്കാ​റ​സ്റ്റി​ല്‍​നി​ന്നു ഇ​ന്ന​ലെ രാ​ത്രി വി​മാ​നം ക​യ​റി​യ ആ​ര്യ പു​ല​ര്‍​ച്ചെ ഡ​ല്‍​ഹി​യി​ലെ​ത്തി. ഇ​ന്ന് വൈ​കി​ട്ടോ​ടെ ആ​ര്യ​യും സൈ​റ​യും കേ​ര​ള​ത്തി​ലെ​ത്തും.

യു​ദ്ധ​ഭൂ​മി​യി​ല്‍ നി​ന്ന് ഏ​റെ ക​ഷ്ട​പ്പെ​ട്ടാ​ണ് ആ​ര്യ ത​ന്റെ പ്രി​യ​പ്പെ​ട്ട സൈബീരിയന്‍ ഹസ്‌കി നാ​യ്ക്കു​ട്ടി​യെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. സൈ​റ​യി​ല്ലാ​തെ താ​ന്‍ മ​ട​ങ്ങി​ല്ലെ​ന്ന ദൃ​ഢ നി​ശ്ച​യ​ത്തി​ലാ​യി​രു​ന്നു ആ​ര്യ.

ദേ​വി​കു​ളം ലാ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ആ​ല്‍​ഡ്രി​ന്‍-​കൊ​ച്ചു​റാ​ണി ദ​മ്പ​തി​മാ​രു​ടെ മ​ക​ള്‍ ആ​ര്യ, കീ​വി​ലെ വെ​നീ​സി​യ മെ​ഡി​ക്ക​ല്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ര​ണ്ടാം​വ​ര്‍​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.

കീ​വി​ല്‍ യു​ദ്ധം രൂ​ക്ഷ​മാ​യ​തോ​ടെ സൈ​റ​യു​മാ​യി ബ​ങ്ക​റി​ലെ​ത്തി. അ​ടു​ത്ത ദി​വ​സം ആ​ര്യ, ബ​ങ്ക​റി​ന്റെ സു​ര​ക്ഷി​ത​ത്വ​ത്തി​ല്‍​നി​ന്ന് വീ​ണ്ടും യു​ദ്ധ​ഭൂ​മി​യി​ലേ​ക്ക് ഇ​റ​ങ്ങി. സൈ​റ​യ്ക്കു​ള്ള യാ​ത്രാ​രേ​ഖ​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.

നാ​ട്ടി​ലേ​ക്ക് പോ​കാ​നു​ള്ള വ​ഴി തു​റ​ന്ന​പ്പോ​ള്‍ ത​ന്നോ​ടൊ​പ്പം സൈ​റ​യെ കൊ​ണ്ടു​പോ​കാ​നു​ള്ള ആ​ഗ്ര​ഹം ആ​ര്യ, ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​നു​മ​തി കി​ട്ടി​യ​തോ​ടെ അ​യ​ല്‍​രാ​ജ്യ​മാ​യ റു​മാ​നി​യ​യി​ലേ​ക്ക് തി​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി പു​റ​പ്പെ​ട്ട ബ​സ് അ​തി​ര്‍​ത്തി​യി​ല്‍​നി​ന്നു 12 കി​ലോ​മീ​റ്റ​ര്‍ ദൂ​രെ നി​ര്‍​ത്തി ഇ​ന്ത്യ​ക്കാ​രെ ഇ​റ​ക്കി​വി​ട്ടു.

ത​ണു​ത്തു​റ​ഞ്ഞ പാ​ത​യി​ലൂ​ടെ ഈ ​ദൂ​ര​മ​ത്ര​യും സൈ​റ​യെ​യും എ​ടു​ത്തു ന​ട​ന്നാ​ണ് ആ​ര്യ അ​തി​ര്‍​ത്തി​യി​ലെ​ത്തി​യ​ത്.

Related posts

Leave a Comment