സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സിനിമയിലുണ്ടെങ്കില്‍ കാരണക്കാര്‍ സ്ത്രീകള്‍ തന്നെയാണെന്ന നടി മംമ്ത മോഹന്‍ദാസിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്ത്

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഉണ്ടാവുന്നതിന് പ്രധാന കാരണം സ്ത്രീകള്‍ തന്നെയാണെന്നുള്ള നടി മംമ്ത മോഹന്‍ദാസിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. മംമ്തയുടെ ആ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ആഷിഖ് അബു. മംമ്തയോട് എല്ലാത്തരത്തിലും സഹതപിക്കുന്നു എന്നാണ് ആഷിഖ് അബു പറഞ്ഞിരിക്കുന്നത്.

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍കൂടി ആണെന്നും, അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗിക ആക്രമത്തിലേക്ക് പോലും ചെന്നെത്തിക്കുന്നതെന്നുമുള്ള മംമ്ത മോഹന്‍ദാസിന്റെ പ്രസ്താവനയാണ് വലിയ വിവാദത്തിലേക്ക് വഴിവെച്ചത്.

തുടര്‍ന്ന് നടിക്ക് മറുപടിയുമായി റിമ കല്ലിങ്കലും എത്തിയിരുന്നു. സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍ അവരല്ല മറിച്ച് വേട്ടക്കാര്‍ തന്നെയാണെന്ന് റിമ കല്ലിങ്കല്‍ പറയുന്നു.

മറ്റൊന്നും ചെയ്തില്ലെങ്കിലും കുറഞ്ഞപക്ഷം ഇരയെ പരിഹസിക്കാതിരിക്കുകയെന്നും നിങ്ങള്‍ക്കുള്ളിലെ പോരാളിയോട് സ്നേഹവും ബഹുമാനവും മാത്രമേയുള്ളുവെന്നും മംമ്തയോട് റിമ പറഞ്ഞു. മംമ്തയുടെ അഭിപ്രായത്തിനെതിരെ സമൂഹമാധ്യമങ്ങളിലും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

Related posts