ബംഗ്ലാദേശിനെതിരേ ഇ​ന്ത്യ​ക്ക് ഏ​ഴു വി​ക്ക​റ്റ് ജ​യം

ദു​ബാ​യ്: ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റ് സൂ​പ്പ​ർ ഫോ​റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബംഗ്ലാദേശി നെതിരേ ഇ​ന്ത്യ​ക്ക് ഏ​ഴു വി​ക്ക​റ്റ് ജ​യം. ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ ത​ക​ർ​പ്പ​ൻ ബൗ​ളിം​ഗി​നു മു​ന്പി​ൽ കൊ​ന്പു​കു​ത്തി​യ ബം​ഗ്ലാ​ദേ​ശ് 49.1 ഓ​വ​റി​ൽ 173ന് ​പു​റ​ത്താ​യി. മ​റു​പ​ടി ബാ​റ്റേ​ന്തി​യ ഇ​ന്ത്യ 36.2 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം ഭേ​ദി​ച്ചു.

പ​ത്ത് ഓ​വ​റി​ൽ 29 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​ഡേ​ജ​യാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ ക​ഥ​ക​ഴി​ച്ച​ത്. ഭു​വ​നേ​ശ്വ​ർ കു​മാ​ർ 32 റ​ണ്‍​സ് വ​ഴ​ങ്ങി​യും ജ​സ്പ്രീ​ത് ബും​റ 37 റ​ണ്‍​സ് വ​ഴ​ങ്ങി​യും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. 42 റ​ണ്‍​സ് എ​ടു​ത്ത ഒ​ന്പ​താം ന​ന്പ​ർ ബാ​റ്റ്സ്മാ​നാ​യ മെ​ഹി​ഡി ഹ​സ​ൻ മി​റാ​സ് ആ​ണ് ബം​ഗ്ലാ​ദേ​ശ് ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ.

പു​റ​ത്താ​കാ​തെ 83 (104) റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ ബാ​റ്റിം​ഗ് ഇ​ന്ത്യ​ൻ ജ​യം അ​നാ​യാ​സ​മാ​ക്കി. ധ​വാ​ൻ 40 ( 47), റാ​യു​ഡു 13 (28), ധോ​ണി 33 (37) റ​ൺ​സ് നേ​ടി.

അ​​ഫ്ഗാ​​ന് 257
സൂ​​പ്പ​​ർ ഫോ​​റി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ 50 ഓ​​വ​​റി​​ൽ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 257 റ​​ണ്‍​സ് എ​​ടു​​ത്തു. ഗ്രൂ​​പ്പ് ബി​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ബം​​ഗ്ലാദേ​​ശി​​നെ കീ​​ഴ​​ട​​ക്കി​​യ ആ​​വേ​​ശ​​ത്തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യി​​രു​​ന്നു അ​​ഫ്ഗാ​​ൻ പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ​​യും പു​​റ​​ത്തെ​​ടു​​ത്ത​​ത്. മ​​ഷ്മ​​ദു​​ള്ള ഷാ​​ഹി​​ദി (97 നോ​​ട്ടൗ​​ട്ട്), അ​​സ്ഗ​​ർ അ​​ഫ്ഗാ​​ൻ (67 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ അ​​ഫ്ഗാ​​നാ​​യി അ​​ർ​​ധ സെ​​ഞ്ചു​​റി നേ​​ടി. ടോ​സ് നേ​ടി​യ അ​ഫ്ഗാ​നിസ്ഥാൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts