ആസിയ ബീബി എവിടെ‍? കാ​ന​ഡ​യി​ൽ ഉ​ണ്ടെ​ന്ന് അ​മേ​രി​ക്ക​യും ബ്രി​ട്ട​നും; ഉരിയാടാതെ കാനഡ

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ കു​റ്റ​വി​മു​ക്ത​യാ​ക്ക​പ്പെ​ട്ട ക​ത്തോ​ലി​ക്കാ വീ​ട്ട​മ്മ ആ​സി​യ ബീ​ബി​ കാ​ന​ഡ​യി​ൽ എ​ത്തി​യ​താ​യി സ്ഥി​രീ​ക​രി​ക്കാ​തെ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ. ആ​സി​യ​യു​ടെ ഭ​ർ​ത്താ​വും മ​ക്ക​ളും നേ​ര​ത്തേ​ത​ന്നെ കാ​ന​ഡ​യി​ൽ എ​ത്തി​യി​രു​ന്നു.

ആ​സി​യ ര​ണ്ടു ദി​വ​സം മു​ന്പ് കാ​ന​ഡ​യി​ൽ എ​ത്തി​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ത​യാ​റാ​യി​ല്ല. അ​തേ​സ​മ​യം ആ​സി​യ കാ​ന​ഡ​യി​ൽ എ​ത്തി​യ​താ​യി ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സാ മേ​യും യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പെ​യും സ്ഥി​രീ​ക​രി​ച്ചു.

സു​ര​ക്ഷ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് കാ​ന​ഡ ആ​സി​യാ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​രം പു​റ​ത്തു വി​ടാ​ത്ത​തെ​ന്നാ​ണ് റിപ്പോർട്ട്. പ​ത്തു വ​ർ​ഷം നീ​ണ്ട ആ​ശ​ങ്ക​യു​ടെ നാ​ളു​ക​ൾ​ക്കൊ​ടു​വി​ലാ​ണു നാ​ല്പ​ത്തേ​ഴു​കാ​രി​യാ​യ ആ​സി​യ ബീ​ബി​ക്കു സ്വ​ത​ന്ത്ര​ലോ​ക​ത്ത് എ​ത്താ​ൻ ക​ഴി​ഞ്ഞ​ത്.

മ​ത​നി​ന്ദ ആ​രോ​പി​ച്ച് ഇ​സ്‌​ലാ​മി​ക മൗ​ലി​ക​വാ​ദി​ക​ളാ​ണ് ആ​സി​യ​യെ 2009- ൽ ​പോ​ലീ​സി​ൽ ഏ​ല്പി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 31നു ​പാ​ക് സു​പ്രീം കോ​ട​തി ആ​സി​യ​യെ കു​റ്റ​വി​മു​ക്ത​യാ​ക്കി.

ഇ​തേ​ത്തു​ട​ർ​ന്നു ജ​യി​ലി​ൽ​നി​ന്നു പു​റ​ത്തു​വ​ന്ന അ​വ​രെ പാ​ക് സു​ര​ക്ഷാ​സേ​ന​ക​ൾ സം​ര​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കു​റ്റ​വി​മു​ക്ത​യാ​ക്കി​യ വി​ധി​ക്കെ​തി​രേ മൗ​ലി​ക​വാ​ദി​ക​ൾ പാ​ക്കി​സ്ഥാ​നി​ൽ പ​ലേ​ട​ത്തും പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ചു. വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ ന​ൽ​കാ​മെ​ന്നു സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കി​യാ​ണു പ്ര​ക്ഷോ​ഭം അ​ട​ക്കി​യ​ത്. ജ​നു​വ​രി​യി​ൽ സു​പ്രീം​കോ​ട​തി അ​പ്പീ​ൽ ത​ള്ളി.

Related posts