ഏഷ്യൻ ഗെയിംസിൽ വെള്ളിനേട്ടം; വീട്ടിലേക്ക് മടങ്ങാനാവാതെ മണിപ്പുരിന്‍റെ പുത്രി

ഹാ​​​​​ങ്ഝൗ: ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ൽ മെ​​​​​ഡ​​​​​ൽ നേ​​​​​ടു​​​​​ന്ന താ​​​​​ര​​​​​ങ്ങ​​​​​ൾ സ്വ​​​​​ന്തം വീ​​​​​ട്ടി​​​​​ലേ​​​​​ക്കും നാ​​​​​ട്ടി​​​​​ലേ​​​​​ക്കും എ​​​​​ത്ര​​​​​യും വേ​​​​​ഗം എ​​​​​ത്താ​​​​​നാ​​​​​ണ് ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ക.

ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സ് എ​​​​​ന്ന​​​​​ല്ല, രാ​​​​​ജ്യ​​​​​ത്തി​​​​​നു വേ​​​​​ണ്ടി മെ​​​​​ഡ​​​​​ൽ നേ​​​​​ടു​​​​​ന്ന ഏ​​​​​തൊ​​​​​രു താ​​​​​ര​​​​​ത്തി​​​​​ന്‍റെ​​​​​യും ആ​​​​​ഗ്ര​​​​​ഹം അ​​​​​തു​​​​​ത​​​​​ന്നെ. എ​​​​​ന്നാ​​​​​ൽ, ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ൽ വെ​​​​​ള്ളി നേ​​​​​ടി​​​​​യി​​​​​ട്ടും ആ ​​​​​മെ​​​​​ഡ​​​​​ലു​​​​​മാ​​​​​യി എ​​​​​ന്ന് വീ​​​​​ട്ടി​​​​​ലും നാ​​​​​ട്ടി​​​​​ലു​​​​​മെ​​​​​ത്താ​​​​​മെ​​​​​ന്നു തീ​​​​​ർ​​​​​ച്ച​​​​​യി​​​​​ല്ലാ​​​​​ത്ത ഒ​​​​​രു താ​​​​​രം ഇ​​​​​ന്ത്യ​​​​​ൻ സം​​​​​ഘ​​​​​ത്തി​​​​​ലു​​​​​ണ്ട്.

വ​​​​​നി​​​​​താ 60 കി​​​​​ലോ​​​​​ഗ്രാം സ​​​​​ൻ​​​​​ഡ വു​​​​​ഷു​​​​​വി​​​​​ൽ വെ​​​​​ള്ളി നേ​​​​​ടി​​​​​യ ന​​​​​ഓ​​​​​റം റോ​​​​​ഷി​​​​​ബി​​​​​ന ദേ​​​​​വി​​​​​യാ​​​​​ണ് ഈ ​​​​​ദു​​​​​ര​​​​​വ​​​​​സ്ഥ​​​​​യി​​​​​ലു​​​​​ള്ള​​​​​ത്. മ​​​​​ണി​​​​​പ്പു​​രി​​ലെ ബി​​​​​ഷ്ണു​​​​​പു​​​​​ർ ജി​​​​​ല്ല​​​​​ക്കാ​​​​​രി​​​​​യാ​​​​​ണ് റോ​​​​​ഷി​​​​​ബി​​​​​ന ദേ​​​​​വി.

ക​​​​​ലാ​​​​​പ ക​​​​​ലു​​​​​ഷി​​​​​ത അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​മാ​​​​​യ​​​​​തി​​​​​നാ​​​​​ലാ​​​​​ണ് റോ​​​​​ഷി​​​​​ബി​​​​​ന ദേ​​​​​വി​​​​​ക്ക് എ​​​​​ന്ന് സ്വ​​​​​ന്തം വീ​​​​​ട്ടി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങി​​​​​യെ​​​​​ത്താ​​​​​ൻ സാ​​​​​ധി​​​​​ക്കും എ​​​​​ന്ന് വ്യ​​​​​ക്ത​​​​​ത​​​​​യി​​​​​ല്ലാ​​​​​ത്ത​​​​​ത്.

മ​​​​​ണി​​​​​പ്പുരി​​​​​ൽ ദു​​​​​ര​​​​​ത​​​​​മ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന ആ​​​​​ളു​​​​​ക​​​​​ൾ​​​​​ക്ക് ഈ ​​​​​മെ​​​​​ഡ​​​​​ൽ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ന്നു. ഞ​​​​​ങ്ങ​​​​​ൾ​​​​​ക്ക് എ​​​​​ന്തു സം​​​​​ഭ​​​​​വി​​​​​ക്കു​​​​​മെ​​​​​ന്ന് അ​​​​​റി​​​​​യി​​​​​ല്ല. എ​​​​​ല്ലാ​​​​​വ​​​​​രും ഭ​​​​​യ​​​​​ത്തി​​​​​ലാ​​​​​ണ്.

എ​​​​​ല്ലാം അ​​​​​ഗ്നി​​​​​ക്കി​​​​​ര​​​​​യാ​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തു ക​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക അ​​​​​സ​​​​​ഹ​​​​​നീ​​​​​യ​​​​​മാ​​​​​ണ് – റോ​​​​​ഷി​​​​​ബി​​​​​ന ദേ​​​​​വി ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സ് വെ​​​​​ള്ളി നേ​​​​​ട്ട​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം പ​​​​​റ​​​​​ഞ്ഞു.

ഇം​​​​​ഫാ​​​​​ലി​​​​​ലെ ഹോ​​​​​ട്ട​​​​​ലി​​​​​ലാ​​​​​ണു റോ​​​​​ഷി​​​​​ബി​​​​​ന ദേ​​​​​വി താ​​​​​മ​​​​​സി​​​​​ക്കു​​​​​ന്ന​​​​​ത്. സ്വ​​​​​ന്തം ഗ്രാ​​​​​മ​​​​​ത്തി​​​​​ലേ​​​​​ക്ക് എ​​​​​ത്ത​​​​​രു​​​​​തെ​​​​​ന്നാ​​​​​ണു മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശം.

ച​​​​​രി​​​​​ത്ര സ്വ​​​​​ർ​​​​​ണ​​​​​ത്തി​​​​​നാ​​​​​യാ​​​​​ണ് റോ​​​​​ഷി​​​​​ബി​​​​​ന ദേ​​​​​വി ഫൈ​​​​​ന​​​​​ലി​​​​​നി​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്. എ​​​​​ന്നാ​​​​​ൽ, ചൈ​​​​​ന​​​​​യു​​​​​ടെ വു ​​​​​ഷി​​​​​യാ​​​​​വെ​​​​​യ്ക്കു മു​​​​​ന്നി​​​​​ൽ റോ​​​​​ഷി​​​​​ബി​​​​​ന ദേ​​​​​വി തോ​​​​​ൽ​​​​​വി സ​​​​​മ്മ​​​​​തി​​​​​ച്ചു. 2-0നാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ​​​​​ൻ താ​​​​​ര​​​​​ത്തി​​​​​ന്‍റെ തോ​​​​​ൽ​​​​​വി.

ഫൈ​​​​​ന​​​​​ലി​​​​​ൽ ജ​​​​​യം നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ വു​​​​​ഷു​​​​​വി​​​​​ലൂ​​​​​ടെ ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഒ​​​​​രു ഇ​​​​​ന്ത്യ​​​​​ൻ താ​​​​​രം നേ​​​​​ടു​​​​​ന്ന ആ​​​​​ദ്യ സ്വ​​​​​ർ​​​​​ണ​​​​​മാ​​​​​കു​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്.

2018 ജ​​​​​ക്കാ​​​​​ർ​​​​​ത്ത ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ലും റോ​​​​​ഷി​​​​​ബി​​​​​ന ദേ​​​​​വി മെ​​​​​ഡ​​​​​ൽ നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. അ​​​​​ന്ന് ഇ​​​​​തേ​​​​​യി​​​​​ന​​​​​ത്തി​​​​​ൽ വെ​​​​​ങ്ക​​​​​ലം നേ​​​​​ടി​​​​​യ റോ​​​​​ഷി​​​​​ബി​​​​​ന, ഇ​​​​​ത്ത​​​​​വ​​​​​ണ വെ​​​​​ള്ളി​​​​​യ​​​​​ണി​​​​​ഞ്ഞു.

അ​​​​​ടു​​​​​ത്ത ത​​​​​വ​​​​​ണ സ്വ​​​​​ർ​​​​​ണം നേ​​​​​ടു​​​​​മെ​​​​​ന്ന വാ​​​​​ഗ്ദാ​​​​​ന​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് റോ​​​​​ഷി​​​​​ബി​​​​​ന ദേ​​​​​വി 19-ാം ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സ് വേ​​​​​ദി​​​​​ വി​​​​​ട്ട​​​​​ത്. 2019 സൗ​​​​​ത്ത് ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ൽ റോ​​​​​ഷി​​​​​ബി​​​​​ന ദേ​​​​​വി സ്വ​​​​​ർ​​​​​ണം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

Related posts

Leave a Comment