കൂ​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് ക​​​ണ്ണീ​​​ർ മാ​​​ത്രം! പാക്കിസ്ഥാനില്‍ മതനിന്ദക്കുറ്റത്തിന് വധശിക്ഷ വിധിക്കപ്പെട്ട് എട്ടു വര്‍ഷം അനുഭവിച്ചത് നരകയാതന; തടവറയിലെ പീഡനപര്‍വം ഓര്‍മിച്ച് ആസിയാ ബീബി

ടൊ​​​റേ​​​ന്‍റോ: “​​​പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ മ​​​ത​​​നി​​​ന്ദാ​​​വി​​​രു​​​ദ്ധ നി​​​യ​​​മം ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ തൂ​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന ഡെ​​​മോ​​​ക്ലീ​​​സി​​​ന്‍റെ വാ​​​ളാ​​​ണ്. മ​​​ത​​​ഭ്രാ​​​ന്താ​​​ണ് എ​​​ന്നെ ത​​​ട​​​വി​​​ലി​​​ട്ട​​​ത്.

ത​​​ട​​വ​​​റ​​​യി​​​ൽ കൂ​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് ക​​​ണ്ണീ​​​ർ മാ​​​ത്രം.” – പ​​​റ​​​യു​​​ന്ന​​​ത് മ​​​ത​​​നി​​​ന്ദ ക്കു​​​റ്റ​​​ത്തി​​​ന് വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ക്ക​​​പ്പെ​​​ട്ട് എ​​​ട്ടു വ​​​ർ​​​ഷം ന​​​ര​​​ക​​​യാ​​​ത​​​ന അ​​​നു​​​ഭ​​​വി​​​ച്ച​​​ശേ​​​ഷം പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞ നാ​​ല്പ​​ത്തേ​​ഴു​​കാ​​രി ക്രൈ​​​സ്ത​​​വ വീ​​​ട്ട​​​മ്മ ആ​​​സി​​​യ ബീ​​​ബി.

കാ​​​ന​​​ഡ​​​യി​​​ൽ ര​​​ഹ​​​സ്യ​​​മാ​​​യി ക​​​ഴി​​​യു​​​ന്ന ആ​​​സി​​​യാ​​​യു​​​ടെ ആ​​​ത്മ​​​ക​​​ഥ ‘ഒ​​​ടു​​​ക്കം സ്വ​​​ത​​​ന്ത്ര’ പു​​​റ​​​ത്തു​​​വ​​​ന്നു. ആ​​​സി​​​യ​​​യു​​​ടെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി പോ​​​രാ​​​ടി​​​യ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക ഇ​​​സ​​​ബെ​​​ൽ ആ​​​ൻ ടൊ​​​ളെ​​​റ്റ് ആ​​​ണ് ര​​​ച​​​യി​​​താ​​​വ്. ഫ്ര​​​ഞ്ചി​​​ലാ​​​ണ് എ​​​ഴു​​​തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇം​​​ഗ്ലീ​​​ഷ് പ​​​തി​​​പ്പ് (ഫൈ​​ന​​ലി ഫ്രീ)​​ന​​​വം​​​ബ​​​റി​​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

അ​​​ഞ്ചു കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ​​​യാ​​​യ ആ​​​സി​​​യ​​​യ്ക്ക് 2010ലാ​​​ണ് വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്. അ​​​യ​​​ൽ​​​ക്കാ​​​രു​​​മാ​​​യു​​​ള്ള വ​​​ഴ​​​ക്കി​​​നി​​​ടെ മ​​​ത​​​നി​​​ന്ദ​​​ക്കു​​​റ്റം ചെ​​​യ്തെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​രോ​​​പ​​​ണം. കാ​​​ര്യ​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​യി​​​രു​​​ന്നു.

ബീ​​ബിയെ പി​​ന്തു​​ണ​​യ്ക്കു​​ക​​യും മ​​ത​​നി​​ന്ദാ നി​​യ​​മ​​ത്തി​​നെ​​തി​​രേ പ​​ര​​സ്യ​​നി​​ല​​പാ​​ടു സ്വീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്ത​​തി​​ന്‍റെ പേ​​രി​​ൽ പാ​​ക് പ​​ഞ്ചാ​​ബ് ഗ​​വ​​ർ​​ണ​​ർ സ​​ൽ​​മാ​​ൻ ത​​സീ​​ർ, പാ​​ക് ന്യൂ​​ന​​പ​​ക്ഷ​​കാ​​ര്യ​​മ​​ന്ത്രി ഷ​​ഹ​​ബാ​​സ് ഭ​​ട്ടി എ​​ന്നി​​വ​​രെ തീ​​വ്ര​​വാ​​ദി​​ക​​ൾ കൊ​​ല​​പ്പെ​​ടു​​ത്തി.

പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​ന്ന പീ​​​ഡ​​​ന​​​ങ്ങ​​​ളും ജ​​​യി​​​ലി​​​ലെ ന​​​ര​​​ക​​​യാ​​​ത​​​ന​​​ക​​​ളു​​​മാ​​​ണ് ആ​​​ത്മ​​​ക​​​ഥ​​​യി​​​ൽ വി​​​വ​​​രി​​​ക്കു​​​ന്ന​​​ത്. “ എ​​​ന്‍റെ ക​​​ഥ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​റി​​​യാം.

പ​​​ക്ഷേ, ജ​​​യി​​​ലി​​​ൽ അ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി​​​വ​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ അ​​​റി​​​യി​​​ല്ല. ക​​​ഴു​​​ത്തി​​​ൽ ഇ​​​രു​​​ന്പുകോ​​​ള​​​റും കൈ​​​യിൽ ച​​​ങ്ങ​​​ല​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ജ​​​യി​​​ൽ ഗാ​​​ർ​​​ഡു​​​ക​​​ൾ ന​​​ട്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് കോ​​​ള​​​ർ മു​​​റു​​​ക്കും. ഒ​​​രി​​​ക്ക​​​ലും വി​​​ട്ടൊ​​​ഴി​​​യാ​​​തെ മ​​​ര​​​ണ​​​ഭീ​​​തി​​​യും.”

2018ൽ ​​​പാ​​​ക് സു​​​പ്രീം​​​കോ​​​ട​​​തി ആ​​​സി​​​യ​​​യെ കു​​​റ്റ​​​വി​​​മു​​​ക്ത​​​യാ​​​ക്കി. പ​​​ക്ഷേ, മ​​​ത​​​ഭ്രാ​​​ന്ത​​​ന്മാ​​​ർ രാ​​​ജ്യ​​​ത്ത് ക​​​ലാ​​​പം സൃ​​​ഷ്ടി​​​ച്ച​​​പ്പോ​​​ൾ ആ​​​സി​​​യ​​​യു​​​ടെ മോ​​​ച​​​നം വൈ​​​കി. പാ​​​ക് സ​​​ർ​​​ക്കാ​​​ർ അ​​​വ​​​രെ ര​​​ഹ​​​സ്യതാ​​​വ​​​ള​​​ത്തി​​​ൽ പാ​​​ർ​​​പ്പി​​​ച്ചു.

വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സ​​​മ്മ​​​ർ​​​ദം​​​മൂ​​​ലം ഒ​​​ടു​​​വിൽ ക​​​ഴി​​​ഞ്ഞ മേ​​​യി​​​ൽ കാ​​​ന​​​ഡ​​​യി​​​ലേ​​​ക്കു പോ​​​കാ​​​ൻ സ​​​മ്മ​​​തി​​​ച്ചു. സു​​ര​​ക്ഷ മു​​ൻ​​നി​​ർ​​ത്തി ആ​​സി​​യ​​യും കു​​ടും​​ബ​​വും കാ​​ന​​ഡ​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന സ്ഥ​​ലം ര​​ഹ​​സ്യ​​മാ​​ക്കി​​ വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

ത​​​നി​​​ക്കു ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞെ​​​ങ്കി​​​ലും പാ​​​ക്കി​​​സ്ഥാ​​​നി​​​ലു​​​ള്ള ക്രൈ​​​സ്ത​​​വ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ആ​​​സി​​​യ ഉ​​​ത്ക​​​ണ്ഠ​​​പ്പെ​​​ടു​​​ന്നു. അ​​​വ​​​ർ പ്ര​​​തി​​​കാ​​​ര​​​ത്തി​​​ന് ഇ​​​ര​​​യാ​​​യേ​​​ക്കാം. കാ​​​ന​​​ഡ അ​​​ഭ​​​യം ന​​​ല്കി​​​യ​​​തി​​​ൽ ആ​​​സി​​​യ ന​​​ന്ദി പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്നു.

പ​​​ക്ഷേ, പി​​​റ​​​ന്ന നാ​​​ട് ഉ​​​പേ​​​ക്ഷി​​​ച്ച​​​തി​​​ലു​​​ള്ള ദുഃ​​​ഖം സ​​​ഹി​​​ക്കാ​​​നാ​​​കു​​​ന്നി​​​ല്ല. സ്വ​​​ന്തം നാ​​​ട്ടി​​​ൽ ഇ​​​നി​​​യൊ​​​രി​​​ക്ക​​​ലും കാ​​​ലു​​​കു​​​ത്താ​​​നാ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷയും അ​​​വ​​​ർ​​​ക്കി​​​ല്ല.

Related posts

Leave a Comment