ബം​ഗാ​ളി​ൽ ബി​ഷ​പ്പി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് അ​ക്ര​മി​ക​ൾ ത​ട​സ​പ്പെ​ടു​ത്തി; വൈ​ദി​ക​ർ​ക്കും വി​ശ്വാ​സി​ക​ൾ​ക്കും പ​രി​ക്ക്

കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ൽ കൂ​ദാ​ശാ​ക​ർ​മ​ങ്ങ​ൾ​ക്കി​ടെ പ​ള്ളി​ക്കു​നേ​രേ ആ​ക്ര​മ​ണം. സൗ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ നാ​രാ​യ​ൺ​താ​ല ഗ്രാ​മ​ത്തി​ൽ പു​തു​താ​യി നി​ർ​മി​ച്ച സി​എ​ൻ​ഐ പ​ള്ളി​യു​ടെ കൂ​ദാ​ശാ ക​ർ​മ​ങ്ങ​ൾ​ക്കി​ടെ ശ​നി​യാ​ഴ്ച​യാ​ണ് ഒ​രു​സം​ഘ​മാ​ളു​ക​ൾ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. ച​ർ​ച്ച് ഓ​ഫ് നോ​ർ​ത്ത് ഇ​ന്ത്യ (സി​എ​ൻ​ഐ) ബാ​ര​ക്പു​ർ ബി​ഷ​പ് സു​ബ്ര​തോ ച​ക്ര​വ​ർ​ത്തി, വൈ​ദി​ക​ർ, സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള വി​ശ്വാ​സി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലേ​ക്ക് മു​പ്പ​തോ​ളം​വ​രു​ന്ന അ​ക്ര​മി​സം​ഘം അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ബി​ഷ​പ്പി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് അ​ക്ര​മി​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​ക​യും പ​ള്ളി​വ​ള​പ്പി​ൽ നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ വ​രു​ത്തു​ക​യും കു​രി​ശ് ത​ക​ർ​ക്കു​ക​യും ചെ​യ്തു. ത​ട​യാ​ൻ ശ്ര​മി​ച്ച വൈ​ദി​ക​രെ​യും വി​ശ്വാ​സി​ക​ളെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​വ​രു​ടെ ഫോ​ണു​ക​ൾ ത​ക​ർ​ത്ത​താ​യി പൊ​ലി​സ് പ​റ​ഞ്ഞു. സ്ത്രീ​ക​ൾ​ക്കു നേ​രേ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​നി​യി​വി​ടെ ഒ​രു​വി​ധ​ത്തി​ലു​ള്ള മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളും ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും വി​ശ്വാ​സി​ക​ൾ പ​റ​ഞ്ഞു.സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തെ ക്രി​സ്ത്യ​ൻ സം​ഘ​ട​ന​യാ​യ ‘ബം​ഗീ​യ ക്രി​സ്തീ​യ…

Read More