കോൽക്കത്ത: ബംഗാളിൽ കൂദാശാകർമങ്ങൾക്കിടെ പള്ളിക്കുനേരേ ആക്രമണം. സൗത്ത് 24 പർഗാനാസ് ജില്ലയിലെ നാരായൺതാല ഗ്രാമത്തിൽ പുതുതായി നിർമിച്ച സിഎൻഐ പള്ളിയുടെ കൂദാശാ കർമങ്ങൾക്കിടെ ശനിയാഴ്ചയാണ് ഒരുസംഘമാളുകൾ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (സിഎൻഐ) ബാരക്പുർ ബിഷപ് സുബ്രതോ ചക്രവർത്തി, വൈദികർ, സ്ത്രീകളും കുട്ടികളും അടക്കമുള്ള വിശ്വാസികൾ എന്നിവർ പങ്കെടുത്ത ചടങ്ങിലേക്ക് മുപ്പതോളംവരുന്ന അക്രമിസംഘം അതിക്രമിച്ചു കയറുകയായിരുന്നു. ബിഷപ്പിന്റെ കാർമികത്വത്തിൽ നടന്ന ചടങ്ങ് അക്രമികൾ തടസപ്പെടുത്തുകയും പള്ളിവളപ്പിൽ നാശനഷ്ടങ്ങൾ വരുത്തുകയും കുരിശ് തകർക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച വൈദികരെയും വിശ്വാസികളെയും ക്രൂരമായി മർദിച്ചു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചവരുടെ ഫോണുകൾ തകർത്തതായി പൊലിസ് പറഞ്ഞു. സ്ത്രീകൾക്കു നേരേയും ആക്രമണമുണ്ടായി. ഇനിയിവിടെ ഒരുവിധത്തിലുള്ള മതപരമായ ചടങ്ങുകളും നടത്താൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും വിശ്വാസികൾ പറഞ്ഞു.സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തെ ക്രിസ്ത്യൻ സംഘടനയായ ‘ബംഗീയ ക്രിസ്തീയ…
Read More