ഡി​ജി​റ്റ​ൽ പേ​മെ​ന്‍​റ് പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ഇ​ൻ​സെ​ന്‍​റീ​വ്

digitalpayന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ബാ​ങ്കു​ക​ൾ‌​ക്ക് സ​ർ​ക്കാ​ർ ഇ​ൻ​സെ​ന്‍​റീ​വ് ന​ല്കി​യേ​ക്കും. ഓ​രോ ഇ​ട​പാ​ടി​നും പ​ത്ത് രൂ​പ വ​രെ​യാ​ണ് ല​ഭി​ക്കു​ക. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍​റെ “ക്യാ​ഷ്‌‌ ലെ​സ് ഇ​ക്ക​ണോ​മി’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്. ഇ​ട​പാ​ട് തു​ക​യു​ടെ 0.25 ശ​ത​മാ​ന​മോ അ​ല്ലെ​ങ്കി​ൽ 10 രൂ​പ​യോ ആ​ണ് ഇ​ൻ​സെ​ന്‍റീവാ​യി ന​ല്കു​ക​യെ​ന്നു പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ബാ​ങ്കു​ക​ൾ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണു സ​ർ​ക്കാ​ർ ഈ ​പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ പ​ണം ന​ഷ്ട​പ്പെ​ടു​മെ​ങ്കി​ലും ആ​ധാ​ർ പേ​മെ​ന്‍റി​നും ഭീം ​പേ​മെന്‍റി​നും ചാ​ർ​ജു​ക​ൾ ഇ​ടാ​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ന​ബാ​ർ​ഡി​ൽ​നി​ന്നു ബാ​ങ്കു​ക​ൾ​ക്ക് ഇ​ൻ‌​സെ​ന്‍​റീ​വാ​യി ന​ല്കു​ന്ന​തി​നു​ള്ള പ​ണം ക​ണ്ടെ​ത്താ​നാ​ണു സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്ന​ത്. 1000 കോ​ടി രൂ​പ വ​രെ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണു സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്.

Related posts