സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു ; മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയും സൗബിനും പങ്കിട്ടു; മികച്ച നടി നിമിഷ സജയൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം ജ​യ​സൂ​ര്യ​യും സൗ​ബി​ൻ ഷാഹി​റും പ​ങ്കി​ട്ടു. ക്യാ​പ്റ്റ​ൻ, ഞാ​ൻ മേ​രി​ക്കു​ട്ടി എ​ന്നീ സി​നി​മ​ക​ളി​ലെ പ്ര​ക​ട​ന​ത്തി​നാ​ണ് ജ​യ​സൂ​ര്യ​യ്ക്കു പു​ര​സ്കാ​രം. സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ എ​ന്ന സി​നി​മ​യി​ലെ പ്ര​ക​ട​ന​മാ​ണ് സൗ​ബി​നെ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. നി​മി​ഷ സ​ജ​യ​നാ​ണ് മി​ക​ച്ച ന​ടി. ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​ൻ, ചോ​ല എ​ന്നീ സി​നി​മ​ക​ളി​ലെ പ്ര​ക​ട​ന​മാ​ണ് നി​മി​ഷ​യെ അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​ക്കി​യ​ത്.

മ​റ്റ് പു​ര​സ്കാ​ര​ങ്ങ​ൾ: ജോ​ജു ജോ​ർ​ജ് (സ്വ​ഭാ​വ​ന​ട​ൻ), സാ​വി​ത്രി ശ്രീ​ധ​ര​ൻ, (സ്വ​ഭാ​വ​ന​ടി), ശ്യാ​മ​പ്ര​സാ​ദ് (സം​വി​ധാ​നം- എ. ​സ​ൺ​ഡേ), മാ​സ്റ്റ​ർ മി​ഥുൻ (ബാ​ല​താ​രം), ഹ​രി​ നാ​രാ​യ​ണ​ൻ (ഗാ​ന​ര​ച​യി​താ​വ്), വി​ജ​യ് യേ​ശു​ദാ​സ് (ഗാ​യ​ക​ൻ), ശ്രേ​യ ഘോ​ഷാ​ൽ (ഗാ​യി​ക), ബി​ജി​ബാ​ൽ (പ​ശ്ചാ​ത്ത​ല​സം​ഗീ​തം), കെ.​യു. മോ​ഹ​ൻ (ഛായാ​ഗ്രാ​ഹ​ക​ൻ), ജോ​യ് മാ​ത്യു (ക​ഥാ​കൃ​ത്ത്), ഷ​മ്മി തി​ല​ക​ൻ, സ്നേ​ഹ എം (​ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​ക​ൾ), സ​മീ​റ സ​നീ​ഷ് (വ​സ്ത്രാ​ല​ങ്കാ​രം), സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ (ക​ലാ​മേ​ന്മ​യും ജ​ന​പ്രീ​തി​യു​മു​ള്ള ചി​ത്രം), സ​ക്ക​റി​യ (തി​ര​ക്ക​ഥ), കാ​ന്ത​ൻ ക​ള​ർ ഓ​ഫ് ലൗ (​മി​ക​ച്ച ചി​ത്രം).
എം. ​ജ​യ​രാ​ജ​ന്‍റെ മ​ല​യാ​ള​സി​നി​മ പി​ന്നി​ട്ട വ​ഴി​ക​ളാ​ണ് മി​ക​ച്ച സി​നി​മാ ഗ്ര​ന്ഥം.

Related posts