കു​ട്ട​നാ​ട്ടി​ലെ സ്ത്രീ​ക​ൾ വ​രു​മാ​ന മാ​ർ​ഗ​ത്തി​നാ​യി കേ​റ്റ​റിം​ഗ് സ്ഥാ​പ​നം ആ​രം​ഭി​ച്ചു; കൂ​ട്ടാ​യ്മ​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞ ഗ​വ​ർ​ണ​ർ രാ​ജ്ഭ​വ​നി​ലേ​ക്ക് ക്ഷ​ണി​ച്ച് ആ​ദ​രി​ച്ചു

ചെ​റു​ക​ര: കു​ട്ട​നാ​ട്ടി​ലെ നീ​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​ക​ര​യി​ലും പ​രി​സ​ര​ത്തു​മു​ള്ള ക​ർ​ഷ​കത്തൊഴി​ലാ​ളി വീ​ട്ട​മ്മ​മാ​ർ​ക്ക് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ വ​ക സ്വീ​ക​ര​ണം. ഇ​ന്ന​ലെ രാ​ജ്ഭ​വ​നി​ലേ​ക്ക് ഗ​വ​ർ​ണ​ർ ക്ഷ​ണി​ച്ചു​വ​രു​ത്തി​യാ​ണ് ആ​ദ​രി​ച്ച​ത്.

കു​ട്ട​നാ​ട്ടി​ൽ​നി​ന്ന് പ്ര​ത്യേ​ക ബ​സ് പി​ടി​ച്ചാ​ണ് സം​ഘം രാ​ജ്ഭ​വ​നി​ൽ എ​ത്തി മ​ട​ങ്ങി​യ​ത്. കു​ട്ട​നാ​ട്ടി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യ​ല്ലാ​തെ മ​റ്റു വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലാ​ത്ത സ്ത്രീ​ക​ൾ ഒ​ത്തു​ചേ​ർ​ന്ന് 2020 ഫെ​ബ്രു​വ​രി​യി​ൽ കാ​റ്റ​റിം​ഗ് യൂ​ണി​റ്റ് ആ​രം​ഭി​ച്ചു.

പ്ര​ദേ​ശ​ത്തെ ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ൾ​ക്ക് ജീ​വി​ത​മാ​ർ​ഗം ഉ​ണ്ടാ​ക്കാ​നും ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ ജീ​വി​ക്കാ​നും ഇ​ട​യാ​ക്കി​യ കാ​റ്റ​റിം​ഗ് സം​ഘ​ത്തെ​ക്കു​റി​ച്ച​റി​ഞ്ഞ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഇ​വ​രെ രാ​ജ്ഭ​വ​നി​ലേ​ക്കു ക്ഷ​ണി​ച്ച് അ​നു​മോ​ദി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment